മയ്യിൽ: ബൈക്കിലെത്തി സ്കൂട്ടർ യാത്രികയുടെ മൊബൈൽ ഫോൺ കവർന്നയാളെ മയ്യിൽ പോലീസ് പിടികൂടി. മുണ്ടേരി ചാപ്പയിലെ കെ.പി. അജ്നാസിനെ (21) യാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 20 തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ പുറകിൽ ബൈക്കിലെത്തിയ ആൾ സ്കൂട്ടറിന്റെ പിന്നിൽ ചവിട്ടി വീഴ്ത്തി സ്ത്രീയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ ബലമായി പിടിച്ചുപറിച്ച് കൊണ്ട് പോവുകയായിരുന്നു.
മയ്യിൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സുമേഷിന്റെ നേതൃത്വത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.