പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ളെ സ​ർ​ക്കാ​ർ ചേ​ർ​ത്തു നി​ർ​ത്തും; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി ജി.ആർ. അനിൽ


തിരുവനന്തപുരം: സ​പ്ലൈ​കോ​യി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ൽ ഒ​ന്നു​ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ കു​റ​വു​ണ്ടെ​ങ്കി​ൽ അ​തി​നെ പ​ർ​വ​തീ​ക​രി​ച്ച് കാ​ണി​ക്ക​രു​തെ​ന്ന് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ.

കു​റ​വു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​പ്ലൈ​യ്ക്കോ​യ്ക്കും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ട്.

ഇ​ത്ത​വ​ണ​യും മെ​ച്ച​പ്പെ​ട്ട ഓ​ണ​ച്ച​ന്ത ഉ​ണ്ടാ​കും. ത​ക​ർ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ചി​ല​രു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.പ്ര​ള​യ സ​മ​യ​ത്ത് പ​ണ​ക്കാ​ര​നെ​ന്നോ പാ​വ​പ്പെ​ട്ട​വ​നെ​ന്നോ നോ​ക്കാ​തെ എ​ല്ലാ​വ​ർ​ക്കും കി​റ്റ് ന​ൽ​കി​യ​താ​ണ്.

പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ളെ സ​ർ​ക്കാ​ർ ചേ​ർ​ത്തു നി​ർ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം സാ​ന്പ​ത്തി​ക​മാ​യി മെ​ച്ച​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് കി​റ്റി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സൂ​ചി​പ്പി​ച്ച​താ​യും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment