കൊച്ചി: പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന പത്തംഗ സംഘത്തെ കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഇടപ്പള്ളി വട്ടേക്കുന്നം പടിഞ്ഞാറേ കൊല്ലപ്പറമ്പില്‍ സലാം(47), തായിക്കാട്ടുകര കരുവേലിപ്പടി നൗഷാദ്(42), വെങ്ങോല കൊല്ലപ്പിള്ളി ബിജോ മാത്യു(56), ചൊവ്വര പടിയേംകുന്നില് അലി(50), തൃക്കാക്കര ആടംബായില് ജലീല്‍(46), വട്ടേക്കുന്നം മുഴുവഞ്ചേരിപ്പറമ്പില് ഷംസു(54), ചൊവ്വര പുത്തന്‍പുരയില്‍ മക്കാര്‍(63), ആലുവ അലനപ്പറമ്പില് ബാബു(48), ചേലാമറ്റം ഉതിനാറ്റുവീട്ടില് അബ്ദുള്‍ റസാഖ്(48), കളമശേരി കുടിലില്‍ നസീര്‍(51) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1,41,500 രൂപ പോലീസ് കണ്ടെടുത്തു.
ഇന്നലെ രാത്രി 9.40 ന് കളമശേരി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കെട്ടിടത്തിനുളളിലായിരുന്നു സംഘം ചീട്ടുകളിച്ചത്. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ വിനോജ്, സുബൈര്‍, എഎസ്ഐ ബദര്‍, സിപിഒമാരായ ഷിബു, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.