പ​ക​ച്ചുപോ​യ ജീ​വി​ത​ത്തി​ൽനി​ന്ന്… കാ​ൻ​സ​റി​നെ അ​തി​ജീ​വി​ച്ച് അ​യ​ൺ​മാ​ൻ പ​ദ​വി​യി​ലേ​ക്ക്

ന​വാ​സ് മേ​ത്ത​ർ
കോ​ടി​യേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് സ​മീ​പം ശ്രീ​വ​ൽ​സ​ത്തി​ൽ നി​ധി​ൽ വ​ൽ​സ​ൻ എ​ന്ന യു​വ ഐ​പി​എ​സു​കാ​രൻ ജീ​വി​തത്തിലേക്കു തിരിച്ചുവന്നത് ‘അ​യ​ൺമാ​നാ​’യി.

അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നുവ​ന്ന കാ​ൻ​സ​ർ എ​ന്ന അ​തി​ഥി​യെ ഗോ​വ എ​സ്പി​യാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ നേ​രി​ട്ട​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ച​ങ്കു​റ​പ്പോ​ടെ​യാ​യി​രു​ന്നു.

​ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ക​ട​ന്നു പോ​യ ദി​ന​ങ്ങ​ൾ. ഒ​രു ന​വം​ബ​റി​ൽ ക​ട​ന്നുവ​ന്ന കാ​ൻ​സ​റി​നെ അ​ടു​ത്ത ന​വം​ബ​റാ​കു​മ്പോ​ഴേ​ക്കും പ​ടി​ക്ക് പു​റ​ത്താ​ക്കാ​ൻ നി​ധി​ൻ വ​ൽ​സ​നു ക​ഴി​ഞ്ഞു. അ​തും വീ​ടി​നു തൊ​ട്ട​ടു​ത്തു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലൂ​ടെ.

ചി​കി​ത്സ​ക്കുശേ​ഷം സ​ർ​വീ​സി​ൽ തി​രി​ച്ചു ക​യ​റി​യ നി​ധി​ൻ വ​ൻ​സ​ൻ എ​ട്ട് മ​ണി​ക്കൂ​റു​കൊ​ണ്ട് ന​ട​ന്നു ക​യ​റി​യ​ത് അ​യ​ൺ​മാ​ൻ പ​ദ​വി​യി​ലേ​ക്കാ​യി​രു​ന്നു. നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഗോ​വ​യി​ലെ ട്ര​യാ​ത് ല​ണി​ൽ പ​ങ്കെ​ടു​ത്ത നി​ധി​ൻ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള 1450 പേ​രെ പി​ന്നി​ലാ​ക്കി​യാ​ണ് അ​യ​ൺ​മാ​ൻ പ​ദ​വി ക​ര​സ്ഥ​മാ​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ൽ എ​ട്ട് മ​ണി​ക്കൂ​ർ കൊ​ണ്ട് 1.9 കി​ലോ​മീ​റ്റ​ർ ക​ട​ൽ നീ​ന്തി ക​ട​ന്നു പി​ന്നെ 90 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ളിം​ഗ് 21.1 കി​ലോ​മീ​റ്റ​ർ ഓ​ട്ടം ഇ​വ പൂ​ർ​ത്തി​യാ​ക്കി തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ ദൈ​വം ത​ന്നെ കാ​ൻ​സ​ർ രോ​ഗി​യാ​ക്കി​യ​തു ത​ന്നെ അ​യ​ൺ​മാ​ൻ പ​ദ​വി​യി​ൽ എ​ത്തി​ക്കാ​നാ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി നി​ധി​ൻ വ​ൽ​സ​ൻ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കാ​ൻ​സ​ർ രോ​ഗി​യാ​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​രുപ​ക്ഷേ ഇ​ത്ത​രം ഒ​രു മ​ത്സ​ര​ത്തി​ൽ താ​ൻ പ​ങ്കെ​ടു​ക്കി​ല്ലാ​യി​രു​ന്നു. പ​ത്താം ക്ലാ​സു​കാ​രു​ടെ റാ​ങ്കു​ക​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്ന് ആ​റാം റാ​ങ്കു​കാ​ര​നാ​യി​രു​ന്നു നി​ധി​ൻ.

പി​ന്നെ തൃ​ശൂ​രി​ൽ പി.​സി. തോ​മ​സ് സാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലേ​ക്ക്. തു​ട​ർ​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി മ​ൾ​ട്ടി നാ​ഷ​ണ​ൽ ക​മ്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. വീ​ണ്ടും സി​വി​ൽ സ​ർ​വീ​സി​ലേ​ക്ക് 2012 ബാ​ച്ച് ഐ​പി​എ​സ് ഓ​ഫീ​സ​ർ.

പ​ക​ച്ചുപോ​യ ജീ​വി​ത​ത്തി​ൽനി​ന്ന്…

ആ​ദ്യ പോ​സ്റ്റിം​ഗ് ഡ​ൽ​ഹി​യി​ൽ, പി​ന്നെ ല​ക്ഷ​ദ്വീ​പ്, തു​ട​ർ​ന്ന് ഗോ​വ​യി​ലേ​ക്ക്. ഗോ​വ​യി​ൽ എ​സ്പി​യാ​യി​രി​ക്കെ​യാ​ണ് 2020 ന​വം​ബ​റി​ൽ ആ​ദ്യ​മാ​യി ക​ഴു​ത്തി​ന് വേ​ദ​ന വ​രു​ന്ന​ത്.

പി​ന്നീ​ട​ത് ദേ​ഹ​മാ​സ​ക​ല​മാ​യി. പ​രി​ശോ​ധ​ന​ക​ൾ പ​ല​തും ന​ട​ന്നു. ആ​ർ​ത്ര​റ്റീ​സ് ആ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം. എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​യി.

അ​സു​ഖം ഒ​ന്നു​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി എ​ഴു​തി, ഇ​തു മാ​ന​വി​കം ത​ന്നെ. അ​ങ്ങ​നെ മ​നോ​രോ​ഗ വി​ദ​ഗ്ധർ ചി​കി​ത്സ ആ​രം​ഭി​ച്ചു. നി​ധി​ന്‍റെ ശ​രീ​രം മെ​ലി​ഞ്ഞു​ണ​ങ്ങി.

ഇ​തി​നി​ട​യി​ലാ​ണ് പ​ഴ​യ കാ​ല സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വീ​ണ്ടും ഇ​റ​ങ്ങി പു​റ​പ്പെ​ട്ടു. ഒ​ടു​വി​ൽ ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ എം​ആ​ർ​എ പ​രി​ശോ​ധ​ന​യി​ൽ ക​ഴു​ത്തി​ൽ ഒ​രു മു​ഴ ക​ണ്ടെ​ത്തി.

അ​ങ്ങ​നെ ബ​യോ​പ്സി​യി​ലൂ​ടെ കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ചു. കാ​ൻ​സ​ർ. ലിം​ഫ് നോ​ഡ്സി​നെ ബാ​ധി​ക്കു​ന്ന നോ​ൺ ഹോ​ഡ്ജ്കി​ൻ ലിം​ഫോ​മ.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഡ​ൽ​ഹി എ​യിം​സി​ൽനി​ന്ന് ഉ​പ​ദേ​ശ​മെ​ത്തി. ഡോ. ​ച​ന്ദ്ര​ൻ നാ​യ​ർ കേ​ര​ള​ത്തി​ലു​ണ്ട്..​അ​ദ്ദേ​ഹ​ത്തെ കാ​ണു​ക. നോ​ക്കു​മ്പോ​ൾ വീ​ടി​ന് വി​ളി​പ്പാ​ട​ക​ലെ എം​സി​സി​യി​ൽ ച​ന്ദ്ര​ൻ നാ​യ​രു​ണ്ട്.

അ​ങ്ങ​നെ എം​സി​സി​യി​ലേ​ക്ക്. ചി​രി​ക്കാ​ൻ പോ​ലും പി​ശു​ക്ക് കാ​ണി​ക്കു​ന്ന ക​ർ​ക്ക​ശ​ക്കാ​ര​നാ​യ എം​സി​സി ഡ​യ​റ​ക്ട​ർ ഡോ. ​സ​തീ​ശ​ൻ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ​യും ച​ന്ദ്ര​ൻ നാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ തു​ട​ങ്ങി.

ഫി​നി​ക്സ് പ​ക്ഷി​യെപോ​ലെ…

ചി​കി​ത്സ​ക്കി​ട​യി​ലാ​ണ് ത​ന്‍റെ ഒ​ര​ധ്യാ​പ​ക​ൻ ഇ​തേ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച വാ​ർ​ത്ത വാ​ട്സാപ്പ് ഗ്രൂ​പ്പി​ൽ ക​ണ്ട​ത്. അ​റി​യാ​തെ ത​ന്നെ ത​നി​ക്കും ഇ​തേ അ​സു​ഖ​മാ​ണെ​ന്ന് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്തു.

പി​ന്നെ സ​ഹ​പാ​ഠി​ക​ളി​ൽനിന്നു ല​ഭി​ച്ച പി​ന്തു​ണ മ​റ​ക്കാ​നാ​വി​ല്ല. ഇതി​നി​ട​യി​ൽ ര​ണ്ട് ത​വ​ണ കോ​വി​ഡും വ​ന്നു. ചി​കി​ത്സ​ക്കി​ട​യി​ൽ അ​റ​ബി ഭാ​ഷ​യും പ​ഠി​ച്ചു.

ഒ​ത്തി​രി വാ​യി​ച്ചു, ദൈ​വ​വു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തു. ല​ക്ഷ​ദ്വീ​പി​ലു​ള്ള ഫാ​ത്തി​മ എ​ന്ന സു​ഹൃ​ത്താ​ണ് അ​റ​ബി ഭാ​ഷ പ​ഠി​ക്കാ​ൻ ത​ന്നെ സ​ഹാ​യി​ച്ച​തെ​ന്ന് നി​ധി​ൻ വ​ൽ​സ​ൻ ഓ​ർ​ക്കു​ന്നു.

ഒ​ടു​വി​ൽ 2021 ന​വം​ബ​റി​ൽ കാ​ൻ​സ​റി​നെ പ​ടി​ക്കു പു​റ​ത്താ​ക്കി നി​ധി​ൻ വാ​തി​ല​ട​ച്ചു. കാ​ൻ​സ​ർ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ല. മ​രി​ക്കു​ക അ​ല്ലെ​ങ്കി​ൽ ജീ​വി​ക്കു​ക.

ഇ​ത് ര​ണ്ടി​നും ഇ​ട​യി​ൽ ജീ​വി​ക്കു​ക എ​ന്ന​ത് ത​ന്നെ​യാ​ണ് അ​വ​സാ​ന വാ​ക്ക്. അ​തും പൊ​രു​തി നേ​ടു​ക. മ​ന​ക്ക​രു​ത്തും കൃ​ത്യ​മാ​യ ചി​കി​ത്സ​യും ഉ​ണ്ടെ​ങ്കി​ൽ കാ​ൻ​സ​റി​നെ ന​മു​ക്ക് തു​ര​ത്താ​മെ​ന്ന് നി​ധി​ൻ പ​റ​യു​ന്നു.

Related posts

Leave a Comment