ബെയ്ജിംഗ്: ഒരു മാസത്തിലേറെയായി പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായ വിദേശകാര്യ വകുപ്പ് മന്ത്രി ക്വിൻ ഗാംഗിനെ കാബിനറ്റിൽ നിന്ന് ഒഴിവാക്കി ചൈന. ഗാംഗിന് പകരമായി മുൻ വിദേശകാര്യ ഉദ്യോഗസ്ഥൻ വാംഗ് യിയെ മന്ത്രിയായി നിയമിച്ചു.
പ്രസിഡന്റ് ഷി ചിൻ പിംഗിന്റെ മുൻ വിശ്വസ്തനും ചൈനയിലെ വളർന്നുവരുന്ന രാഷ്ട്രീയ താരങ്ങളിലൊരാളുമായ ഗാംഗ് ജൂൺ 25-നാണ് അവസാനമായി പൊതുവേദിയിൽ എത്തിയത്.
ഗാംഗിനെപ്പറ്റി യാതൊരു വിവരവുമില്ലാതൊയതോടെ, അദ്ദേഹം ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് മാധ്യമങ്ങളെ സർക്കാർ അറിയിച്ചത്.
എന്നാൽ എന്ത് കാരണത്താലാണ് അദ്ദേഹം മന്ത്രിപദം ഒഴിഞ്ഞതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.2013 മുതൽ ഗാംഗ് പദവി ഏറ്റെടുത്ത 2022 വരെ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് യി. സ്ഥാനമൊഴിഞ്ഞ ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.