നൃത്തം ചെയ്താല്‍ സമ്മാനമായി ഐസ്‌ക്രീം ; പാർലറിൽ നൃത്തമാടി നിരവധിപേർ

 

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. എല്ലാവരുടെയും ഇഷ്ട വിഭവത്തില്‍ ഐസ്‌ക്രീമിനും ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.

എല്ലാവര്‍ഷവും ജൂലൈയിലെ മൂന്നാം ഞായറാഴ്ച ദേശീയ ഐസ്‌ക്രീം ദിനമായി ആഘോഷിക്കാറുണ്ട്. ഈ വര്‍ഷം അത് ജൂലൈ 16ന് ആയിരുന്നു.

എന്നാല്‍ ഈ വര്‍ഷത്തെ ദേശീയ ഐസ്‌ക്രീം ദിനത്തില്‍ ഐസ്‌ക്രീം പ്രേമികള്‍ക്കായി വളരെ വ്യത്യസ്തമായൊരു ഓഫറുമായാണ് ബംഗളൂരുവിലെ കോര്‍ണര്‍ ഹൗസ് ഐസ്‌ക്രീംസ് എന്ന പാര്‍ലര്‍ എത്തിയിരിക്കുന്നത്.

ദേശീയ ഐസ്‌ക്രീം ദിനത്തില്‍ തങ്ങളുടെ പാര്‍ലറില്‍ എത്തുന്ന ഉപഭോക്താക്കള്‍ പാര്‍ലറില്‍ പ്രവേശിക്കുന്നത് മുതല്‍ ഓര്‍ഡര്‍ ചെയ്ത് കൗണ്ടറില്‍ എത്തുന്നത് വരെ നൃത്തം ചെയ്താല്‍ സൗജന്യമായി ഐസ്‌ക്രീം സ്‌കൂപ്പ് സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. തുടര്‍ന്ന് അന്നേ ദിവസം പാര്‍ലറില്‍ ഐസ്‌ക്രീം സ്‌കൂപ്പിനായി നൃത്തം ചെയ്താണ് ആളുകള്‍ എത്തിയത്.

പാര്‍ലറിലെ സിസിടിവിയില്‍ സമ്മാനമായി ലഭിക്കുന്ന ഐസ്‌ക്രീമിനായി ആടിത്തിമിര്‍ത്ത് നൃത്തം ചെയ്യുന്ന ഉപഭോക്താക്കളെ കാണവുന്നതാണ്. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

Related posts

Leave a Comment