മുംബൈ: ഏഷ്യയിൽ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന കായികതാരത്തിന്റെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലി രണ്ടാമത്.
1050 കോടി രൂപയുടെ സ്വത്തുള്ള വിരാട് കോഹ്ലി, ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കളിക്കാരുടെ പട്ടികയിൽ ലോകത്തിൽ 61-ാമതാണ്. ജാപ്പനീസ് വനിതാ ടെന്നീസ് താരം നവോമി ഒസാക്കയാണ് ഏഷ്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായികതാരം.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ക്രിക്കറ്റ് താരമാണു കോഹ്ലി. ലോകത്തിൽ മൂന്നാം സ്ഥാത്തും, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീനയുടെ ലയണൽ മെസി എന്നിവരാണ് ആദ്യരണ്ട് സ്ഥാനങ്ങളിൽ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും പ്രതിഫലം ഉള്ള ആളായി റൊണാൾഡോ (19.57 കോടി രൂപ) മാറിയിരുന്നു.