സ്വകാര്യ സ്ഥാപനങ്ങളിലായാലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലായാലും കിട്ടുന്ന ശമ്പളത്തോടൊപ്പം ആളുകള്‍ മാനസിക ആരോഗ്യത്തിനും ജോലിയുടെ സ്വഭാവത്തിനും പ്രാധാന്യം കൊടുക്കാറുണ്ട്.
ഇന്നത്തെ കാലത്ത് താത്പര്യമില്ലാത്ത ജോലി ഉപേക്ഷിക്കുന്നത് വളരെ സാധാരണയായി നടക്കാറുള്ള കാര്യമാണ്. രാജി സമര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍ കൃത്യമായി എന്തൊക്കെ എഴുതണം എന്നതില്‍ എല്ലാവര്‍ക്കും ആശങ്ക ഉണ്ടാകാറുള്ളതാണ്.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇന്‍റർനെറ്റിനെയാണ് എല്ലാവരും ആശ്രയിക്കാറുള്ളത്.
അടുത്തിടെ സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായൊരു രാജിക്കത്ത് പുറത്തുവിട്ടിരുന്നു. കത്തില്‍ അക്ഷരങ്ങൾക്കൊപ്പം ബിസ്‌ക്കറ്റും, ചോക്ലേറ്റും, ടീ ബാഗ്‌സും കൂട്ടിചേര്‍ത്താണ് വാചകങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
രണ്ട് ദിവസംകൊണ്ട് 200,000 ലൈക്കുകളാണ് ഈ പോസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലഭിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം മധുരമായ ഭാഷയിൽ ജോലിയിൽ നിന്നിറങ്ങുന്ന വേളയിൽ തുറന്നു പറയാൻ ഈ കത്തിലൂടെ കഴിഞ്ഞു.