യാത്ര ചെയ്യാന്‍ താല്പര്യപ്പെടുന്ന സാഹസികരായ ആളുകള്‍ അവരുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ സമൂഹമാധ്യ മങ്ങളില് പങ്കുവെക്കാറുണ്ട്. അവരെ സംബന്ധിച്ചടത്തോളം ഇത്തരം യാത്രകള്‍ ആവേശ ത്തോടെയും വളരെ ആഗ്രഹ ത്തോടെയുമാണ് ചെയ്യുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് അപകടരമായി തോന്നും.
യാത്ര ചെയ്യാന്‍ താല്പര്യപ്പെടുന്ന സാഹസികരായ ആളുകള്‍ അവരുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ സമൂഹമാധ്യ മങ്ങളില് പങ്കുവെക്കാറുണ്ട്.
അവരെ സംബന്ധിച്ചടത്തോളം ഇത്തരം യാത്രകള്‍ ആവേശ ത്തോടെയും വളരെ ആഗ്രഹ ത്തോടെയുമാണ് ചെയ്യുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് അപകടരമായി തോന്നും.
ഇത്തരത്തില്‍ അപകടം നിറഞ്ഞ ഒരു പാലത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലാകുന്നത്.
പാകിസ്ഥാനിലെ ഏറ്റവും അപകടകരമായ പാലങ്ങളിലൊന്നായ തൂക്കുപാലത്തിലൂടെയാണ് ഒരു ട്രാവൽ വ്ലോഗർ യാത്രചെയ്യുന്നത്. ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലെ ഏറ്റവും നീളമേറിയ പാലമാണിത്. കയറുകളും മരപ്പലകകൾക്കൊണ്ടുമാണ് പാലം നിർമിച്ചിരിക്കുന്നത്.
ഈ തൂക്കുപാലം വളരെ അപകടം നിറഞ്ഞതാണ്. തൂക്കുപാലത്തിന്റെ തൊട്ടുതാഴെയാണ് ഹുന്‍സ എന്ന നദി ഒഴുകുന്നത്. അതുകൊണ്ട് തന്നെ പാലം കടക്കുക എന്നത് വളരെ സാഹസികത നിറഞ്ഞ കാര്യമാണ്. പാലത്തിലൂടെ നടക്കുമ്പോൾ ഇരു വശങ്ങളിലും പർവതങ്ങൾ കാണാൻ സാധിക്കും.
ഇത്തരം വെല്ലുവിളികള്‍ നിറഞ്ഞിട്ടും സീ എന്ന ട്രാവല്‍ വ്ലോഗർ തൂക്കുപാലത്തിലേക്ക് ചുവടുവെക്കാന്‍ തീരുമാനിച്ചു. ഈ പാലത്തിലൂടെ നടക്കുമ്പോള്‍ ഇയാൾ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാന്‍ സാധിക്കും. ഇതുവരെ 7,00,000 ആള്‍ക്കാരാണ് വീഡിയോ കണ്ടത്. പിന്നാലെ നിരവധിപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി.
https://www.instagram.com/reel/Cu6kKSRrQ-6/?utm_source=ig_web_copy_link