ബിഗ്ബോസ് സീസണ് അഞ്ചിന്റെ തുടക്കം മുതലുണ്ടായിരുന്ന മുന്‍തൂക്കം നിലനിര്‍ത്തിയാണ് സംവിധായകന് അഖില്‍ മാരാര്‍ വിജയിയായത്.
നിരവധി ആരാധകര്‍ക്കൊപ്പമാണ് അഖില്‍ ബിഗ്ബോസില്‍ നിന്ന് മടങ്ങിയത്. മാസ്റ്റര്‍ ബ്രെയിനാണ് അഖിലിന്റേത് എന്നാണ് ആരാധകരുടെ വാദം.
ശത്രുക്കളെ പോലും കൂളായി ഹാന്‍ഡില്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. ഗെയിമിനെ ഗെയിമായി കാണാനുള്ള കഴിവാണ് താരത്തിന്റെ പ്രത്യേകത.
ഇപ്പോഴിതാ മലയാളത്തിന്റെ ഹിറ്റ് സംവിധായകന് ഷാജി കൈലാസിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചുക്കൊണ്ട് അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സാറ് അറിയാതെ സാറിന്റെ ശിഷ്യനായവനാണ് ഞാന്‍. ഇപ്പോ സാര്‍ എന്റെ ഫാനായിരിക്കുന്നു എന്നാണ് താരത്തിന്റെ കുറിപ്പ്.
അഖിലിന്റെ കുറിപ്പ് ഇങ്ങനെ…
മലയാള സിനിമ സംവിധായകരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാന്‍ ഏറെ കൊതിച്ചിട്ടുണ്ട്…
പിന്നീട് തിരുവനന്തപുരത്ത് ഓഗസ്റ്റ് 15 ഫിലിമിന്റെ ഷൂട്ട് നടക്കുമ്പോള്‍ അതിന്റെ ചീഫ് അസോസിയേറ്റ്സിനെ സോപ്പിട്ട് സംവിധാന സഹായി ആവാന്‍ ശ്രമം നടത്തി…
ഒഫീഷ്യല്‍ ആയി നിര്‍ത്തിയില്ല എങ്കിലും രാത്രിയില്‍ അവരെ സഹായിക്കാന്‍ ഞാന്‍ അങ്ങ് കൂടി..
പകര്‍ത്തിയെഴുത്ത് ഒക്കെ ഞാന്‍ ചെയ്ത് കൊടുത്തു.. അങ്ങനെ സിനിമ സെറ്റില്‍ ധൈര്യമായി പോയി നില്ക്കാന് കഴിഞ്ഞു…
ഷാജി സാറിനെ നേരില്‍ പോയി കാണാനുള്ള ധൈര്യം ഒന്നും അന്നില്ലായിരുന്ന്… ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് സാറിന്റെ ശിഷ്യനായി…
13 വര്‍ഷങ്ങള്‍ക്ക് ശേഷം. ബിഗ് ബോസ് കാണാത്ത ഷാജി സാര്‍ അവിചാരിതമായി എന്റെ ചില രംഗങ്ങള്‍ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി..
എനിക്ക് അഞ്ച് വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞു ചെയ്യിക്കുകയും സാര്‍ ചെയ്തു എന്ന് കേട്ടപ്പോള്‍ സത്യത്തില്‍ അത്ഭുതവും ആശ്ചര്യവും തോന്നി…
കപ്പടിച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ സാര്‍ എന്നെ വിളിച്ചു.. സന്തോഷം പങ്കുവെച്ചു… ബാക്കി വിശേഷങ്ങള്‍ വഴിയേ അറിയിക്കാം.. ഏറെ അഭിമാനം ഈ നിമിഷം.