ബ​സി​ൽ വിദ്യാർഥിനിയോട് റിട്ടയേർഡ് അധ്യാപകന്‍റെ കൈപ്രയോഗം; പൊട്ടിക്കരഞ്ഞ് വി​ദ്യാ​ർ​ഥി​നി​; വൃദ്ധനെ തടഞ്ഞ് വച്ച് പോലീസിൽ ഏൽപ്പിച്ച് യാത്രക്കാർ

മാ​ത​മം​ഗ​ലം: ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു പി​ടി​ച്ച റി​ട്ട. അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. മാ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഇ​ബ്രാ​ഹിം​കു​ട്ടി​യെ​യാ​ണ് പോ​ക്സോ കേ​സി​ൽ പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​യ്യ​ന്നൂ​ർ-മാ​ത​മം​ഗ​ലം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യിരുന്നു സം​ഭ​വം.പ​യ്യ​ന്നൂ​ർ മു​ത​ൽ പെ​ൺ​കു​ട്ടി ഇ​രു​ന്ന സീ​റ്റി​ന് അ​ടു​ത്താ​യാ​ണ് ഇ​യാ​ൾ ഇ​രു​ന്ന​ത്.

ശ​ല്യം അ​സ​ഹ​നീ​യ​മാ​യ​തോ​ടെ ബ​സ് ക​ണ്ടോ​ന്താ​റി​ൽ എ​ത്തി​യ​പ്പോ​ൾ പെ​ൺ​കു​ട്ടി പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​യാ​ൾ തൊ​ട്ട​ടു​ത്ത ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ​ഹ​യാ​ത്രി​ക​രും ബ​സ് ജീ​വ​ന​ക്കാ​രും ചേർന്നു തടഞ്ഞുവച്ചു.

മാ​ത​മം​ഗ​ല​ത്ത് എ​ത്തി​യശേ​ഷം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ പെ​രി​ങ്ങോം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

Related posts

Leave a Comment