കൊച്ചി: അതിമാരക രാസലഹരിയുമായി യുവാവും യുവതിയും പിടിയിലായ കേസില്‍ പ്രതികള്‍ താമസിച്ചിരുന്നത് ഡോഗ് ട്രെയ്നര്‍മാര്‍ എന്ന വ്യാജേനയെന്ന് എക്സൈസ്.
എറണാകുളം നഗരം കേന്ദ്രീകരിച്ച് വന്‍ തോതില്‍ രാസലഹരി വില്പന നടത്തിയിരുന്ന ഇടുക്കി ഉടുംമ്പന്‍ചോല ഉപ്പുകണ്ടം പൂയപ്പള്ളി വീട്ടില്‍ അരവിന്ദ് (32) കാക്കനാട് സ്വദേശിയും ഇപ്പോള്‍ പള്ളിക്കര പിണര്‍ മുണ്ടയില്‍ താമസിക്കുന്ന അഞ്ചാം കുന്നത്ത് വീട്ടില്‍ അഷ്ലി (24) എന്നിവരാണ് എറണാകുളം എക്സൈസ് ഇന്റലിജന്‍സിന്റെയും സിറ്റി എക്സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് 18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയും 15 എക്സ്റ്റസി പില്‍സും (1.246 ഗ്രാം) എക്സൈസ് പിടിച്ചെടുത്തു.
ഇന്‍സ്പെക്ടര്‍ എം.പി.പ്രമോദ്, ഇന്റലിജന്‍സ് പ്രിവന്റിവ് ഓഫീസര്‍ എന്‍.ജി. അജിത്ത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ടി.എന്‍. അജയകുമാര്‍, കെ.ആര്. സുനില്‍, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ. എന്‍.ഡി. ടോമി തുടങ്ങിയവർ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.