ഒരുകുപ്പിയടിച്ചൽ കിക്കോട് കിക്ക്..! സ്പിരിറ്റിൽ പേസ്റ്റും ചില രാസവസ്തുക്കളും ചേർത്താൽ വ്യാജ കള്ള് തയാർ; എല്ലാകൂട്ടും ശരിയായാൽ സാധനം ഷാപ്പുകളിലേക്ക്…

ആ​ലു​വ: ആ​ലു​വ​യി​ൽ വ്യാ​ജക്ക​ള്ള് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ള്ള് നി​ർ​മി​ച്ചി​രു​ന്ന​ത് സ്പി​രി​റ്റ് പേ​സ്റ്റും മ​റ്റ് രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളും ക​ല​ർ​ത്തി.

ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തി​നു പി​ന്നി​ലാ​യി ജി​സി​ഡി​എ റോ​ഡി​ലെ കേ​ദാ​രം എ​ന്നു പേ​രു​ള്ള വാ​ട​ക​വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 35 ലി​റ്റ​റി​ന്‍റെ 42 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1,470 ലി​റ്റ​ർ വ്യാജക്ക​ള്ള് പി​ടി​കൂ​ടി​യ​ത്.

ഇ​വി​ടെ​നി​ന്ന് പ​റ​വൂ​ർ തു​രു​ത്തി​പ്പു​റം വ​ലി​യ​പ​റ​മ്പി​ൽ ജി​തി​ൻ(40), കു​റു​മ്പ​ത്തു​രു​ത്ത് കാ​ച്ച​പ്പി​ള്ളി വി​ൻ​സെ​ന്‍റ് (63) ക​ല്ല​റ​യ്ക്ക​ൽ ജോ​സ്(44), കൊ​ടു​ങ്ങ​ല്ലൂ​ർ മാ​ള വ​ട​ക്ക​ൻ​വീ​ട്ടി​ൽ ഷാ​ജി(42 എ​ന്നി​വ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

നി​ർ​മാ​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2.5 കി​ലോ​ഗ്രാം പേ​സ്റ്റും ക​ണ്ടെ​ടു​ത്തു. പാ​ല​ക്കാ​ടു​നി​ന്ന് യ​ഥാ​ർ​ഥ ക​ള്ള് എ​ത്തി​ച്ച ശേ​ഷം പ്ര​ത്യേ​ക ടാ​ങ്കി​ൽ വ്യാ​ജക്ക​ള്ള് കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​ണ് ഇ​വി​ടെ ചെ​യ്തി​രു​ന്ന​തെ​ന്ന് റെ​യ്ഡി​നു നേ​തൃ​ത്വം ന​ല്കി​യ അ​സി. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ ടി. ​അ​നി​കു​മാ​ർ പ​റ​ഞ്ഞു.

ഇ​തി​ൽ മ​റ്റു രാ​സ​മി​ശ്രി​ത​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​താ​യും പ്ര​തി​ക​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് ചി​റ്റൂ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് എ​ത്തു​ന്ന ക​ള്ള് വ​ണ്ടി​ക​ൾ തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ലെ​ത്തി തി​രി​കെ പോ​കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.

ഇ​തു കൂ​ടാ​തെ പെ​ർ​മി​റ്റ് ദു​രു​പ​യോ​ഗം ചെ​യ്ത് മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ക​ള്ള് കൊ​ണ്ടു​വ​രു​ന്ന​താ​യും തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​വി​ടെ​നി​ന്ന് ആ​ലു​വ മേ​ഖ​ല​യി​ലെ ക​ള്ള് ഷാ​പ്പു​ക​ളി​ലേ​ക്കാ​ണ് മ​ദ്യം വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ചി​രു​ന്ന​ത്.

ന​ട​ത്തി​പ്പു​കാ​രെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യും ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യും അ​നി​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment