ഇവൻ ആള് കൊല്ലമല്ലോ..! ‘കൂ​ടെ​യു​ള്ള കൂ​ട്ടു​പ്ര​തി​യു​ടെ അ​ഡ്ര​സ് അ​റി​യി​ല്ല , പ​ടം വ​ര​ച്ചു ത​രാമെന്ന് കള്ളൻ; കട്ടപ്പന സ്റ്റേഷനിലെ കൗതുക സംഭവം ഇങ്ങനെ…

ക​ട്ട​പ്പ​ന: ര​ണ്ടു​പേ​രൊ​ന്നി​ച്ച് മോ​ഷ​ണ​ത്തി​നി​റ​ങ്ങി ഒ​രാ​ൾ മാ​ത്രം പോ​ലീ​സ് പി​ടി​യി​ലാ​യാ​ൽ ഓ​ടി​പ്പോ​യ കൂ​ട്ടു​പ്ര​തി ആ​രെ​ന്ന് ചോ​ദി​ച്ചാ​ൽ അ​യാ​ളെ​ന്തു ചെ​യ്യും.

അ​ഡ്ര​സും അ​റി​യി​ല്ല, കാ​ണി​ച്ച് കൊ​ടു​ക്കാ​ൻ ഫോ​ട്ടോ​യു​മി​ല്ല. പ​ക്ഷെ പി​ടി​യി​ലാ​യ പ്ര​തി​യൊ​രു ചി​ത്ര​കാ​ര​ൻ ആ​ണെ​ങ്കി​ലോ.

ഇ​തോ​ടെ ക​ഥ​യി​ൽ ട്വി​സ്റ്റാ​യി ” അ​ഡ്ര​സും അ​റി​യി​ല്ല, കാ​ണി​ച്ചു ത​രാ​ൻ ഫോ​ട്ടോ​യു​മി​ല്ല സാ​റേ, വേ​ണ​മെ​ങ്കി​ൽ ഞാ​നൊ​രു രേ​ഖാ​ചി​ത്രം വ​ര​ച്ച് ത​രാം, കാ​ര​ണം ഞാ​നൊ​രു ചി​ത്ര​കാ​ര​നാ​ണ്.

ഇ​തോ​ടെ പെ​ൻ​സി​ലും പേ​പ്പ​റു​മെ​ത്തി, പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ബെ​ഞ്ചി​ലി​രു​ന്ന് അ​യാ​ൾ മി​നു​ട്ടു​ക​ൾ​ക്കു​ള്ളി​ൽ കൂ​ട്ടു​പ്ര​തി​യു​ടെ ചി​ത്ര​വും വ​ര​ച്ച് ന​ൽ​കി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഈ ​കൗ​തു​ക സം​ഭ​വ​ങ്ങ​ൾ അ​റ​ങ്ങേ​റി​യ​ത്.

Related posts

Leave a Comment