വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍റെ കണക്ക് അനുസരിച്ച് ജൂലൈ 6 ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട ദിവസമായി കണ്ടെത്തി.1,20,000 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാസമാണ് ജൂലൈ.
നിലവിലെ ഏറ്റവും ചൂടേറിയ ജൂലൈ 2019ലെ ജൂലൈയാണ്. 2023 ജൂലൈയില്‍ 2019 ജൂലൈയെക്കാള്‍ 0.2 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായി ആഗോള ശരാശരി താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം സൂചിപ്പിക്കുന്നത്.
ജൂലൈ റെക്കോര്‍ഡ് ചൂടിന്‍റെ മാസമായിരുന്നു മാത്രമല്ല ഇന്ത്യ, പാകിസ്ഥാന്‍, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, യുഎസ് എന്നിവയുള്‍പ്പടെ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചു.
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ജൂലൈയില്‍ സാധരണ നിലയേക്കാള്‍ 60ശതമാനം കൂടുതലായിരുന്നു മഴ.