വരുന്ന യുഗേ യുഗീന്‍ ഭാരത് നാഷണല്‍ മ്യൂസിയം ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി കണക്കാക്കപ്പെടും. മ്യൂസിയത്തില്‍ എട്ട് തീമാറ്റിക് സെഗ്മെന്റുകൾ ഉണ്ടായിരിക്കും. 5000 വര്‍ഷത്തെ ഇന്ത്യന്‍ ചരിത്രത്തെ മ്യൂസിയത്തിൽ പ്രദര്‍ശിപ്പിക്കുന്നു. ബ്രിട്ടീഷ് അധിനിവേശകാലത്തെ പോരാട്ടങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നതാണ്.
സൗത്ത് ബ്ലോക്കില്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയും, നോര്‍ത്ത് ബ്ലോക്കില്‍ ധനകാര്യം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായിരിക്കും. യുഗേ യുഗീന്‍ ഭാരത് എന്ന സംസ്കൃത പദം വ്യക്തമാക്കുന്നത് നിത്യ ഇന്ത്യ എന്നാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പ്രഗതി മൈതാനിലെ കണ്വന്ഷന് ഹാള്‍ ഉദ്ഘാടന വേദിയില്‍ വെച്ച് യുഗേ യുഗീന്‍ ഭാരത് നാഷണല്‍ മ്യൂസിയത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും, ചരിത്രം ഉള്‍ക്കൊള്ളുന്നതുമായ ലോകത്തിനല ആദ്യ മ്യൂസീയമായിരിക്കും ഇതെന്നും മോദി വ്യക്തമാക്കി.
ഏകദേശം 1.17 ലക്ഷം ചതുരശ്ര വിസ്തീര്‍ണത്തിലുള്ള മ്യൂസിയം ഒരു ബേസ്മെന്റിലായിരിക്കും. താഴത്തെ നിലയിലും രണ്ട് അധിക നിലകളിലുമായി ഏകദേശം 950 മുറികളാണ് മ്യൂസിയത്തിനുള്ളത്. രാഷ്ട്രപതി ഭവനോട് ചേര്‍ന്ന് നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.