റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി വൈകാതെ സിനിമയിലെത്തുമെന്നു ഭാര്യ സാക്ഷി. നിരവധി പരസ്യങ്ങളിൽ അഭിനയിക്കുന്ന എം.എസ്. ധോണിക്കു കാമറയ്ക്കു മുന്നിൽ നിന്നു നല്ല പരിചയമുണ്ടെന്നും സാക്ഷി വ്യക്തമാക്കി.
മികച്ച തിരക്കഥയും ക്യാരക്ടറും ലഭിച്ചാൽ ധോണി തീർച്ചയായും അഭിനയിക്കുമെന്നാണു സാക്ഷിയുടെ വെളിപ്പെടുത്തൽ. ആക്ഷൻ സിനിമയിലായിരിക്കും ധോണി ഏറ്റവും സ്യൂട്ടാകുകയെന്നും അവർ കൂട്ടിച്ചേർത്തു.
ധോണിയും സാക്ഷിയും ധോണി എന്റർടെയ്ൻമെന്റ് എന്ന പേരിൽ സിനിമ നിർമാണത്തിൽ അടുത്തിടെ രംഗപ്രവേശം ചെയ്തിരുന്നു. യോഗി ബാബു, മിർച്ചി വിജയ് എന്നിവർ അണിനിരക്കുന്ന ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്ന സിനിമയാണു ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യസംരംഭം.