മൂന്ന് മിനിറ്റ് 16 സെക്കന്‍ഡില്‍ ശരിയാക്കിയത് മൂന്ന് റുബിക്സ് ക്യൂബുകൾ; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്‍റെ തിളക്കില്‍ യുവാവ്

മൂന്ന് മിനിറ്റ് 16 സെക്കന്‍ഡിൽ യുവാവ് ശരിയാക്കിയത് മൂന്ന് റൂബിക്‌സ് ക്യൂബുകള്‍. ചൈനയില്‍ നിന്നുള്ള ലി ഷാവോ എന്ന 22കാരനാണ് ഈ നേട്ടം കരസ്തമാക്കിയത്.

ഇതില്‍ കൗതുകമെന്തെന്നാല്‍ ലി ഷാവോ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുക മാത്രമല്ല. തന്‍റെ മുന്‍ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. മൂന്ന് മിനിറ്റ് 29 സെക്കന്‍ഡ് എന്ന സ്വന്തം റെക്കോര്‍ഡാണ് ലി ഷാവോ തിരുത്തിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഈ വീഡിയോ യൂടൂബിലൂടെയാണ് പുറത്തുവിട്ടത്.

വീഡിയോയുടെ ആരംഭത്തില്‍ മൂന്ന് റൂബിക്‌സ് ക്യൂബുള്ള ഒരു മേശയുടെ മുന്നില്‍ ലി ഷാവോ നില്‍ക്കുന്നതായി കാണാം. നിര്‍ദേശം ലഭിച്ചതിന് പിന്നാലെ അയാൾ വളരെ പെട്ടെന്ന് തന്നെ റൂബിക്‌സ് ക്യൂബുകൾ പരിഹരിക്കുന്നതായി കാണാവുന്നതാണ്.

വീഡിയോ വൈറലായതിന് പിന്നാലെ ലീ ഷാവോയെ അഭിനന്ദിച്ചും അയാളുടെ ഈ കഴിവില്‍ അത്ഭുതം പ്രകടിപ്പിച്ചും നിരവധിപേരെത്തി.

2021ല്‍   കൊളംബിയയില്‍ നിന്നുള്ള ഏഞ്ചല്‍ അല്‍വാറാഡോയാണ് നാല് മിനിറ്റും 52 സെക്കന്‍ഡിൽ റുബിക്‌സ് ക്യൂബ് പരിഹരിച്ചത് . പിന്നീട് 2022ല്‍ നാല് മിനിറ്റും 31 സെക്കന്‍ഡുകൊണ്ടും സ്വന്തം റെക്കോര്‍ഡ് അവർ  തിരുത്തുകയും ചെയ്തിരുന്നു. ഈ റെക്കോര്‍ഡാണ്ഇപ്പോൾ ഷിവോ തകര്‍ത്തത്.

Related posts

Leave a Comment