തിരുവനന്തപുരം: പിഎസ്സി അംഗീകരിച്ച ഒരു പട്ടിക കരട് പട്ടികയാക്കി മാറ്റാന്‍ മന്ത്രിക്ക് എന്ത് അധികാരമാണ് ഉള്ളത്. ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ കാരണം അര്‍ഹതപ്പെട്ടവര്‍ക്ക് പ്രിന്‍സിപ്പല്‍ ആകാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനപട്ടിക അട്ടിമറിക്കാന്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു ഇടപെട്ടെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു സതീശന്. ഇഷ്ടക്കാരെ തിരുകികയറ്റാന്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി.
സിപിഎം അനുകൂല സംഘടനകള്‍ ഭരണത്തില്‍ നടത്തുന്ന കൈകടത്തലുകളുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. ആര്.ബിന്ദു സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സതീശന് ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ന്ന അവസ്ഥയിലാണെന്നും സതീശന് വിമര്‍ശിച്ചു. ഒന്‍പത് സര്‍വകലാശാലകളില്‍ വിസിമാരില്ല, അവിടെയെല്ലാം ഇന്‍ ചാര്‍ജ് ഭരണമാണ് നടക്കുന്നത്. 66 സര്‍ക്കാര്‍ കോളജുകളിലും ഇന്‍ ചാര്‍ജ് ഭരണമാണ് നടക്കുന്നതെന്നും സതീശന് പറഞ്ഞു.