കണ്ണൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും അപഹരിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശേരി സ്വദേശിയായ മുഹമ്മദ് റിസ്വാൻ (26) എന്നയാളാണ് പിടിയിലായത്.
ഏലൂർ സ്വദേശിനിയായ ഭിന്നശേഷി യുവതിയെ സോഷ്യൽ മീഡിയ വഴിയാണ് പ്രതി പരിചയപ്പെടുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പെൺകുട്ടിയുടെ കൈയ്യിൽ നിന്നും പലതവണകളായി നാലു പവൻ സ്വർണവും പണവും കൈപ്പറ്റി തുടർന്നു വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.
ഏലൂർ പോലീസ് ഇൻസ്പെക്ടർ കെ.ബാലന്റെ നേതൃത്വത്തിൽ എസ്ഐമാരായ അമൽ, ഷെജിൽ കുമാർ സിവിൽ പോലീസ് ഓഫീസർമാരായ ജിജോ, ബിജു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി സമാന കുറ്റകൃത്യങ്ങൾ മുൻപ് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.