കൊച്ചി: ആലുവയിൽ കാണാതായ അഞ്ചുവയസുകാരി ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിലെ മാലി ന്യക്കൂമ്പാരത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
മൃതദേഹം ഒടിച്ച് ചാക്കിൽ കെട്ടിയ നിലയിലാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കേരളം കഴിഞ്ഞ 20 മണിക്കൂറി ലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാ തായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പോലീസ് കസ്റ്റഡിയിലുള്ള ആസാം സ്വദേശി അസ്ഫാക്ക് ആലം മൊഴി നൽകി. സുഹൃത്ത് വഴി സക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് മൊഴി.
അമിത ലഹരിയിലായിരുന്നതിനാല്‍ ഇയാളെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ കുഞ്ഞുമായി പോയെന്ന് പറയുന്ന ആലുവ ഫ്ലൈ ഓവറിലെത്തിച്ച് പോലീസ് പരിശോധന നടത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. രാത്രി 11 മുതല്‍ ഇന്ന് രാവിലെ വരെ ഇയാള്‍ക്ക് സുബോധം ഉണ്ടായിരുന്നില്ല. ഇയാളുടെ ഒരു സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.