ബാർബഡോസ്: ഇന്ത്യ x വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന് അരങ്ങേറുന്പോൾ റിക്കാർഡ് വക്കിൽ രവീന്ദ്ര ജഡേജ. ഇന്ന് ഒരു വിക്കറ്റ് വീഴ്ത്താൻ സാധിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകദിന പരന്പര ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളർ എന്ന റിക്കാർഡ് ജഡേജയ്ക്കു സ്വന്തമാക്കാം.
ഒന്നാം ഏകദിനത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജ, ഇന്ത്യ x വിൻഡീസ് ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ഇന്ത്യൻ ബൗളർ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 42 മത്സരങ്ങളിൽ 43 വിക്കറ്റ് വീഴ്ത്തിയ കപിൽ ദേവിന്റെ റിക്കാർഡായിരുന്നു ജഡേജ തിരുത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകദിന പോരാട്ട ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റിക്കാർഡ് വിൻഡീസിന്റെ മുൻ പേസർ കോട്നി വാൽഷിനൊപ്പം പങ്കിടുകയാണ് ജഡേജ-44 വിക്കറ്റ്. 38 മത്സരത്തിൽനിന്നാണു വാൽഷ് 44 വിക്കറ്റ് വീഴ്ത്തിയത്. 30 മത്സരത്തിലാണ് ജഡേജയുടെ ഈ നേട്ടം.