പിന്നാലെയുണ്ട് തട്ടിപ്പുകാര്‍, സൂക്ഷിച്ചാല്‍ ദുഖിക്കണ്ട; മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്

കഴിഞ്ഞ കുറച്ചു നാളുകളായി സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്. ഈമെയിലേലക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും സോഷ്യല്‍ മീഡിയയിലേക്കും വരെ ഈ തട്ടിപ്പുകള്‍ വ്യാപിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പും തട്ടിപ്പുകാര്‍ താവളമാക്കി എടുത്തിരിക്കുകയാണ്. 

ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ സാധാരണക്കാരായ ജനങ്ങള്‍ വീണ് പോകാറുണ്ട്. വാട്‌സ്ആപ്പിലേക്ക് വരുന്ന ഫോണ്‍കോള്‍ എടുക്കുന്നത് വഴി ഫോണ്‍ ഹാക്ക് ചെയ്യുവാന്‍ സാധിക്കുന്നതിനാല്‍ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് അധികം ധാരണ ഇല്ലാത്തവര്‍ ഈ കെണിയിൽ അകപ്പെട്ടു പോകുന്നു. അതേസമയം, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വാട്‌സ്ആപ്പ് തന്നെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.

+84,+92,+62 എന്നിങ്ങനെ തുടങ്ങുന്ന ഇന്‍റർനാഷണൽ  നമ്പരുകളില്‍ നിന്ന് കോള്‍ വന്നാല്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ എന്തൊക്കെ ചെയ്യുവാന്‍ സാധിക്കുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. ഇങ്ങനെയുള്ള നമ്പരുകളില്‍ നിന്ന് കോള്‍ വരുന്ന സാഹചര്യത്തില്‍ അവ എടുക്കാന്‍ നില്‍ക്കാതെ, ഫോണ്‍ കട്ട് ചെയ്യുകയും ഉടന്‍ തന്നെ ബ്ലോക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് വാട്‌സ്ആപ്പിന്‍റെ നിര്‍ദേശം.

കഴിഞ്ഞ ആഴ്ചകളില്‍ മലേഷ്യ, കെനിയ, വിയറ്റ്‌നാം എത്യോപ്യ എന്നീ രാജ്യങ്ങളില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നിലുള്ള ഉദ്ദേശം ഇപ്പോഴും അവ്യക്തമാണ്. ഒരാളുടെ അക്കൗണ്ടിനോട് സാമ്യമുള്ള മറ്റൊരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കുകയാണ്  ഉദ്ദേശമെന്നാണ് പ്രാഥമിക നിഗമനം.

ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇത്തരം നമ്പരുകളില്‍ നിന്ന് കോളുകള്‍ അവര്‍ക്കു വന്നിരുന്നു. സാധാരണയായി പുതിയ സിം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ കോളുകള്‍ വരാറുണ്ട്. പരിചയമില്ലാത്ത ഇത്തരം നമ്പരുകളില്‍ നിന്ന് സന്ദേശമോ, ഓഡിയോ കോളോ വരുന്ന സാഹചര്യത്തില്‍ വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ പോയി ഇത്തരം നമ്പരുകളെ ബ്ലോക്ക് ചെയ്യാവുന്നതാണ്. ഈ നമ്പര്‍ നിങ്ങളുടെ ബ്ലോക്ക് ലിസ്റ്റില്‍ ഉണ്ടാകും.

Related posts

Leave a Comment