ലണ്ടൻ: ഹാരി മഗ്വയറിനായി വെസ്റ്റ് ഹാം മുന്നോട്ടുവച്ച 20 ദശലക്ഷം പൗണ്ടിന്റെ ഓഫർ തള്ളി മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഇംഗ്ലീഷ് മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനെ വിറ്റതിലൂടെ ലഭച്ച 100 ദശലക്ഷം പൗണ്ടിന്റെ ബലത്തിലാണ് വെസ്റ്റ് ഹാം മേധാവി ഡേവിഡ് മോയസ് മഗ്വയർക്കു വില പറഞ്ഞത്. എന്നാൽ, ഓഫർ യുണൈറ്റഡ് മാനേജ്മെന്റ് നിരസിച്ചു.
നിലവിൽ മഗ്വയർക്ക് രണ്ടു ലക്ഷം പൗണ്ട് ആഴ്ചതോറും യുണൈറ്റഡ് നൽകുന്നുണ്ട്. വെസ്റ്റ്ഹാമിലെ സൂപ്പർ താരങ്ങൾക്കുപോലും ഈ വരുമാനമില്ല. മഗ്വയറെ യുണൈറ്റഡിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പരിശീലകൻ എറിക് ടെൻ ഹാഗ് അടുത്തിടെ നീക്കിയിരുന്നു.