അനുമോൾ ജോയ്
കണ്ണൂര്‍: പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അഗ്നിരക്ഷാസേനയില്‍ പ്രത്യേക സേനാവിഭാഗത്തെ രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാതിവഴിയിൽ.
മൂന്നര വർഷത്തിനുള്ളിൽ ആകെ നിയമിച്ചത് 31 പേരെ മാത്രം. 2018 സെപ്റ്റംബറിലായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം, പ്രളയം, കെട്ടിടം തകര്‍ന്നു വീഴല്‍, വാതകച്ചോര്‍ച്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാൻ നൂറംഗ കരുതല്‍ സേനയെ നിയമിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്ക് പരിശീലനം നല്‍കിയശേഷം ഘട്ടംഘട്ടമായി സേനയുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു ഉദ്ദേശ്യം.
എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും സ്പെഷല്‍ ടാസ്ക് ഫോഴ്സിലേക്ക് സജ്ജരാക്കിയത് 31 പേരെ മാത്രമാണ്. ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്.
തൃശൂര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി അക്കാദമി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. അവശ്യഘട്ടങ്ങളില്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയും അല്ലാത്തപ്പോള്‍ അവരവരുടെ ജില്ലകളില്‍ വിന്യസിക്കുകയുമാണ് ചെയ്യുന്നത്.