സമൂഹ മാധ്യമത്തില്‍ കുട്ടികളുടെ വീഡിയോയ്ക്ക് ആരാധകരേറെയാണ്. വൈറല്‍ വീഡിയോകളുടെ പട്ടികയില്‍ ഇത്തരത്തില്‍ കുട്ടികളുടെ രസകരമായ വീഡിയോകൾ എപ്പോഴും മുന്നിൽ തന്നെയാണ്. വിഷമിച്ചിരിക്കുന്ന സന്ദർഭങ്ങളിലാണെങ്കിലും ഇത്തരത്തിലുള്ള വീഡിയോകൾ കാണ്ടാൽ ഒന്നു ചിരിക്കാതിരിക്കാൻ ആർക്കും കഴിയില്ല.
ആദ്യമായി കിവി പഴം തിന്നുന്ന ഒരു കുഞ്ഞിന്റെ ഭാവമാറ്റങ്ങള്‍ കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കിവി പഴത്തിന്റെ ഒരു കഷ്ണം വായില്‍ വെച്ചു നല്കുമ്പോള് സന്തോഷവും അത്ഭുതവും മുഖത്ത് മാറിമറിയുന്നത് വീഡിയോയില്‍ കാണാം. ആദ്യം മുഖം ഒന്ന് ചുളിഞ്ഞെങ്ങിലും വീണ്ടും വീണ്ടും പഴം വാങ്ങി ആ കുഞ്ഞ് കഴിക്കുന്നുണ്ടായിരുന്നു.
ലാട്ബിബിള് എന്നൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഉടന്‍ തന്നെ നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
https://www.instagram.com/reel/CvCt55dITTM/?utm_source=ig_web_copy_link