എനിക്ക് ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും മകന് (ഇസഹാഖ്) ചെയ്യുന്നുണ്ടെന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ഉദാഹരണമായി പറഞ്ഞാല്‍ പ്രിയയുടെ മൂക്ക് ഇടിച്ച് ഷേപ്പ് മാറ്റും അവന്.
ഈയിടെ ഞാന്‍ കോട്ടയ്ക്കലില്‍ ഷൂട്ടിന് പോയ സമയത്ത് രാത്രി പ്രിയ വിളിച്ചിരുന്നു. ഇസയെക്കുറിച്ചുള്ള പരാതി പറയാനായിരുന്നു ആ കോള്‍.
ഒറ്റയൊരുത്തനായി പോയി, അല്ലെങ്കില്‍ ഞാന്‍ ചവിട്ടിക്കൂട്ടി പൂച്ചയ്ക്ക് ഇട്ട് കൊടുത്തേനെ എന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ കാര്യം തിരക്കിയത്.
എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒരു ഫോട്ടോ അയയ്ക്കാമെന്നായിരുന്നു മറുപടി. നോക്കിയപ്പോള്‍ പ്രിയയുടെ ചുണ്ട് ഇസു ഇടിച്ചിട്ട് ഷേപ്പൊക്കെ മാറി വീര്‍ത്തിരിക്കുന്നു.
ഉള്ളില്‍ ഭയങ്കര സന്തോഷമാണെങ്കിലും ഞാന്‍ ഭയങ്കരമായിട്ട് അഭിനയിച്ചു. എനിക്ക് സന്തോഷിക്കാന്‍ കിട്ടിയ അവസരമായിരുന്നല്ലോ അത്. ആ സാരമില്ല, പോട്ടെ എന്നൊക്കെ പറഞ്ഞ് പ്രിയയെ ആശ്വസിപ്പിച്ചു. -കുഞ്ചാക്കോ ബോബന്