വാക്കേറ്റം തുടങ്ങി ഇനി കൂട്ടയടിയാകുമോ? മെട്രോക്കുള്ളില്‍ വഴക്കിട്ട് സ്ത്രീകൾ; സമൂഹ മാധ്യമത്തില്‍ സംസാര വിഷയമായി വീണ്ടും ഡല്‍ഹി മെട്രോ

തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ യാത്ര ചെയ്യാന്‍ സൗകര്യവും ലാഭവുമായ യാത്രാമാര്‍ഗമാണ് മെട്രോ. അടുത്തിടയായി വാര്‍ത്തകളില്‍ ഡല്‍ഹി മെട്രോ നിറഞ്ഞ് നില്‍ക്കുകയായിരുന്നു.

ഫോട്ടോ ഷൂട്ട്, നൃത്ത വീഡിയോ ചിത്രീകരണം, യാത്രക്കാര്‍ തമ്മിലുള്ള വഴക്കുകള്‍ തുടങ്ങിയ സംഭവങ്ങള്‍ക്കൊക്കെ ഡല്‍ഹി മെട്രോ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാരായ രണ്ട് സ്ത്രീകൾ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വീഡിയോയില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയും കറുപ്പ് വസ്ത്രം ധരിച്ച മറ്റൊരു സ്ത്രീയും തമ്മിലാണ് വഴക്കിടുന്നത്.

മെട്രോയിലെ മറ്റ് യാത്രക്കാര്‍ ഞെട്ടലോടെ ഈ വഴക്ക് മുഴുവന്‍ കാണുന്നത് വീഡിയോയിൽ വ്യക്തമാണ്. കോച്ചിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ മുഴുവന്‍ സംഭവങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ അത് വൈറലാവുകയും ചെയ്തിരുന്നു.

Related posts

Leave a Comment