രുചി കൂട്ടാൻ ഇങ്ങനെ ചെയ്യുമോ? ഉണ്ടാക്കുന്നത് കണ്ടാൽ പിന്നെ കഴിക്കില്ല; ചർച്ച‍യായി വീഡിയോ

വ‍ഴിയോര കച്ചവടത്തിലെ ഭക്ഷണ ഇനങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഉത്തരേന്ത്യയില്‍ നിരവധി രുചിയുള്ള വിഭവങ്ങളാണ് തെരുവോരങ്ങളില്‍ കച്ചവടക്കാര്‍ വില്‍ക്കുന്നത്. അതില്‍ ഭക്ഷണപ്രേമികള്‍ക്ക് പ്രിയമേറിയ ഒന്നാണ് പറാത്ത. എന്നാല്‍ ഒരു കച്ചവടക്കാരന്‍ തന്‍റെ കടയില്‍ പറാത്ത ഉണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗമാകുന്നത്.

ഒരു പറാത്ത ഉണ്ടാക്കാന്‍ അയാള്‍ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. ധാരാളം എണ്ണ ചേര്‍ത്താണ് അയാള്‍ പറാത്ത ഉണ്ടാക്കുന്നത്.

ട്രാവ്‌ലര്‍ അന്‍ഡ് ഫുഡ് ബ്ലോഗറായ ഗുരുവിന്ദര്‍ സിങ് തന്‍റെ  എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പഞ്ചാബിലെ ആരോഗ്യപരമായ പറാത്ത എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

 ഇരുമ്പ് തവയില്‍ വേവിച്ച പറാത്ത തവിട്ട് നിറമാകുമ്പോള്‍ കച്ചവടക്കാരന്‍ ഒരു വലിയ തകര പാത്രത്തില്‍ നിന്ന് എണ്ണ അതിലേക്ക് ഒഴിക്കുകയായിരുന്നു.

അമിതമായി എണ്ണ ഒഴിച്ചതിന് ശേഷം പറാത്ത മറിച്ചിടുകയും ശേഷം ബാക്കി എണ്ണ അയാള്‍ പാത്രത്തില്‍ നിന്നും ശേഖരിച്ച് മാറ്റുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ ബ്ലോഗര്‍ പങ്കിട്ട വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. എണ്ണയുടെ ഈ ഉപയോഗം ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പലരും പറഞ്ഞു.

വീഡിയോകാണുവാൻഇവിടെക്ലിക്ചെയ്യുക

Related posts

Leave a Comment