ബ​ന്ധു​വി​നോ​ട് ഹി​ന്ദി സം​സാ​രി​ച്ചു; അമേരിക്കൻ കമ്പനി ഇ​ന്ത്യാ​ക്കാ​ര​ന്‍റെ ജോ​ലി തെ​റി​ച്ചു


വാ​ഷിം​ഗ്ട​ൺ ഡി​സി: ജോ​ലി​സ്ഥ​ല​ത്ത് ഹി​ന്ദി പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ പു​റ​ത്താ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ എ​ൻ​ജി​നി​യ​ർ കോ​ട​തി​യി​ൽ.

എ​ഴു​പ​ത്തെ​ട്ടു​കാ​ര​നാ​യ അ​നി​ൽ വ​ർ​ഷ്ണി​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ക​ന്പ​നി​യാ​യ പാ​ർ​സ​ൺ​സ് കോ​ർ​പ​റേ​ഷ​നെ​തി​രേ അ​ല​ബാ​മ​യി​ലെ കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ഇ​ദ്ദേ​ഹം ക​ന്പ​നി​യി​ൽ​വ​ച്ച് സ്വ​ന്തം ഫോ​ണി​ൽ ഇ​ന്ത്യ​യി​ലു​ള്ള മ​ര​ണാ​സ​ന്ന​നാ​യ ബ​ന്ധു​വി​നോ​ടു സം​സാ​രി​ച്ച​താ​ണു പ്ര​ശ്ന​മാ​യ​ത്.

പ്ര​തി​രോ​ധ​ര​ഹ​സ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​മു​ള്ള ജോ​ലി​സ്ഥ​ല​ത്തു​വ​ച്ച് ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ൽ ക​ന്പ​നി പി​റ്റേ​മാ​സം പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

മു​ന്പും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ക​ന്പ​നി പ​റ​യു​ന്നു. എ​ന്നാ​ൽ, ഫോ​ൺ ഉ​പ​യോ​ഗി​ച്ച സ്ഥ​ല​ത്ത് ര​ഹ​സ്യ​ങ്ങ​ളൊ​ന്നും സൂ​ക്ഷി​രു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്താ​തെ​യാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്നും അ​നി​ൽ വ​ർ​ഷ്ണി വാ​ദി​ക്കു​ന്നു.

Related posts

Leave a Comment