അത് പുല്ല് അല്ല പാമ്പാണ്; വൈറലായി മൂര്‍ഖനും പശുവും തമ്മിലുള്ള സ്‌നേഹ പ്രകടനം

മനുഷ്യരുടെ സൗഹൃദമെന്നത് പോലെ ജീവികളുടെ സൗഹൃദവും സുന്ദരമാണ്. ശബ്ദത്തിലൂടെയും ആംഗ്യത്തിലൂടെയുമൊക്കെയാണ് അവർ ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ചില കൂട്ടകെട്ടുകള്‍ നമ്മള്‍ക്ക് വിശ്വാസിക്കാന്‍ കഴിയാത്ത വിധത്തിലുള്ളതാണ്. ഒരു പശുവും മൂര്‍ഖനും തമ്മിലുള്ള സ്‌നേഹ നിമിഷങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുന്നത്.

സുശാന്ത നന്ദ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് 17 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പരസ്പരം സ്‌നേഹിച്ച് നില്‍ക്കുന്ന പാമ്പും പശുവുമാണ് വീഡിയോയില്‍ ഉള്ളത്.

പരസ്പരം പേടിക്കാതെയും ആക്രമിക്കാതെയും നില്‍ക്കുന്ന പാമ്പിനെയും പശുവിനെയും അത്ഭുതത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കണ്ടെത്. വീഡിയോ പങ്ക് വെച്ച് പതിനഞ്ച് മണിക്കൂര്‍ ആയപ്പോഴേക്കും മൂന്ന് ലക്ഷം ആളുകള്‍ വീഡിയോ കാണുകയും 5000 ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിക്കുകയും ചെയ്തു.

പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ തന്നെ ചുംബിക്കാനെന്ന പോലെ പശുവിന്‍റെ അടുത്തേക്ക് പോവുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പശു ആകട്ടെ തന്‍റെ അടുത്തേക്ക് വന്ന പാമ്പിന്‍റെ പത്തിയില്‍ നാവ്‌കൊണ്ട് തലോടുകയാണ് ചെയ്തത്. ഒരിക്കലും കാണാത്ത അസാധാരണമായ ഈ കാഴ്ച കണ്ട് ധാരാളം പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തിയത്.

വീഡിയോകാണാൻഇവിടെക്ലിക്ക്ചെയ്യുക

Related posts

Leave a Comment