ആകാശം മുട്ടെ പൊങ്ങി… പിന്നെ താഴേക്ക് എത്തിയത് നക്ഷത്രം എണ്ണി; പ്രവർത്തനത്തിനിടെ പണിമുടക്കി റോളർകോസ്റ്റർ

അമ്യൂസ്‌മെന്‍റെ് പാര്‍ക്കില്‍ ഏറ്റവും അപകടം പിടിച്ചതും എന്നാല്‍ എല്ലാവരും കയറാന്‍ ആഗ്രഹിക്കുന്നതും റോളര്‍ കോസ്റ്ററിൽ ആയിരിക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും റോളര്‍കോസ്റ്ററില്‍ കയറുവാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല.

അതേസമയം, റോളര്‍കോസ്റ്ററിന്‍റെ അപകട വശങ്ങളെ കുറിച്ചും അറിഞ്ഞിരിക്കെണ്ടതാണ്. യുഎസിൽ  റോളര്‍ കോസ്റ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ നിന്നുപോയി. തുടര്‍ന്ന് ആളുകള്‍ നടന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു. 

അമേരിക്കയിലെ ഒഹായോയിലെ ഒരു അമ്യൂസ്‌മെന്‍റ്  പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 200 അടി യരത്തിലുള്ള റോളര്‍ കോസ്റ്ററാണ് യന്ത്ര തകരാറിനെ തുടര്‍ന്ന് പണിമുടക്കിയത്. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യുകെയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ഒരു അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ 72 അടി ഉയരത്തിലുള്ള റോളര്‍കോസ്റ്ററിന്‍റെ പ്രവര്‍ത്തനം നിന്നതിനെ തുടര്‍ന്ന് എട്ട് വയസുകാരന്‍ ഉള്‍പ്പെടെ എട്ട പേർ കുടുങ്ങിയിരുന്നു.

 

Related posts

Leave a Comment