മുലയൂട്ടാം എത്രയും പെട്ടെന്ന്..
മുലപ്പാലിലെ ഓരോ തുള്ളിക്കും രോഗങ്ങളെ ചെറുക്കുന്നതിനുള്ള ശേഷിയുണ്ട്. കുഞ്ഞിന്റെ ആരോഗ്യവും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും ഉറപ്പിക്കാന്‍ കുഞ്ഞ് ജനിച്ച് എത്രയും പെട്ടെന്നു മുലയൂട്ടല്‍ തുടങ്ങണം.
കൊളസ്ട്രം
പ്രസവിച്ചയുടന്‍ ഊറിവരുന്ന ഇളം മഞ്ഞനിറത്തിലുള്ള പാലാണ് കൊളസ്ട്രം.പോഷകങ്ങളാലും ആന്റി ബോഡികളാലും സമൃദ്ധമായ കൊളസ്ട്രം കുഞ്ഞിനെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും കുഞ്ഞിന്റെ ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സഹായിക്കുന്നു.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
* കുഞ്ഞ് ജനിച്ചതിനുശേഷം എത്രയും പെട്ടെന്നു മുലയൂട്ടല്‍ തുടങ്ങണം
* ആദ്യ ആറു മാസത്തില്‍ കുഞ്ഞിനു മുലപ്പാല്‍ മാത്രം കൊടുത്താല്‍ മതി
* ആറു മാസത്തിനുശേഷം മുലപ്പാലിനൊപ്പം അര്‍ധഖര രൂപത്തിലുള്ള മൃദുവായ ഭക്ഷണം കൊടുത്തു തുടങ്ങാം.
* ചുരുങ്ങിയതു രണ്ടു വയസ് വരെയെങ്കിലും മുലയൂട്ടണം.
മുലയൂട്ടല്‍ – അമ്മയ്ക്കുള്ള ഗുണങ്ങള്‍
* ശരീരത്തിലെ കലോറിയുടെ അളവു നിയന്ത്രിച്ച് തൂക്കം കുറയ്ക്കുന്നതിനു സഹായിക്കുന്നു
* സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
* മുലയൂട്ടല്‍ ഓക്സിടോണിന്റെ അളവ് കൂട്ടുന്നതിനാല്‍ ഗര്‍ഭപാത്രം പെട്ടെന്നു ചുരുങ്ങുന്നതിനു സഹായിക്കുകയും പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം കുറയ്ക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു.
* അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാകുന്നു.
കുഞ്ഞിനുള്ള ഗുണങ്ങള്‍
* കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നു
* മുലപ്പാല്‍ എളുപ്പത്തില്‍ ദഹിക്കുന്നതുകൊണ്ട് ഗ്യാസ് ട്രബിള്‍, മലബന്ധം എന്നിവ കുറയുന്നു
* അണുബാധ, വയറിളക്കം, ശ്വാസകോശ രോഗങ്ങള്‍,അലര്‍ജി എന്നിവയില്‍ നിന്നു സംരക്ഷിക്കുന്ന ആന്റിബോഡികള്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു.
* ശരീരോഷ്മാവ് നിലനിര്‍ത്താനും നിര്‍ജലീകരണം തടയാനും സഹായിക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യകേരളം.