യൂട്യൂബര്‍ ചെകുത്താന്റെ വീട്ടില്‍ കയറി അതിക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ പുറത്തു വിട്ട് നടന് ബാല.
ചെകുത്താന് എന്നറിയപ്പെടുന്ന അജു അലക്സിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബാല വ്യക്തമാക്കി.
ആറാട്ടണ്ണന് എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കൊപ്പമാണ് താരത്തിന്റെ വീഡിയോ. ബാല തന്നെ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങള്‍ സന്തോഷ് വര്‍ക്കി പാടെ തള്ളി.
തനിക്ക് ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്ന രോഗമുണ്ട്. 20 വര്‍ഷമായി ഇതിന്റെ ചികിത്സയിലാണ്. മരുന്നു കഴിക്കുന്നതിനാല്‍ തനിക്ക് ഓര്‍മക്കുറവുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
തന്റെ മാതാപിതാക്കള്‍ രോഗാവസ്ഥയില്‍ ഏറെ അശങ്കയിലാണ്. താന്‍ മാനസീകാരോഗ്യ വിദഗ്ധരെ കാണിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച വരെ ഡോക്ടറെ കണ്ടിരുന്നു എന്നുമാണ് സന്തോഷ് വിഡിയോയില്‍ പറയുന്നത്. തന്റെ വണ്ടിയില്‍ ഒറ്റയ്ക്കാണ് താന്‍ ബാലയുടെ വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കഞ്ചാവും എംഡിഎംഎയുമെല്ലാം ഉപയോഗിച്ചാണ് ചെകുത്താന് വീഡിയോ ചെയ്യുന്നത്. 10 വര്‍ഷമായി അയാള്‍ ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഇനി 10 മിനിറ്റു പോലും ഇത് ചെയ്യില്ലെന്നാണ് ബാല പറയുന്നത്. താന്‍ ഇതിനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നും ബാല വ്യക്തമാക്കി.
പടം കാണാതെ ട്രെയിലര്‍ നോക്കി റിവ്യൂ പറയുന്ന ആളാണ് ചെകുത്താന്. പത്തിരുപത് കോടി മുടക്കി പടം ചെയ്യുന്ന ഞങ്ങളെല്ലാവരും പൊട്ടന്മാര് ആണോ ഒരു പടം പരാജയപ്പെട്ടാല്‍ ആ കുടുംബം നശിച്ചുപോവുന്നു.
അങ്ങനെ സിനിമയിലെ എത്ര കുടുംബം നശിച്ചുപോയി. ഇനിയെങ്കിലും എല്ലാവരും മുന്പോട്ട് വരണം.
ഇതുമായി ബന്ധപ്പെട്ട് ഞാന്‍ കേസ് കൊടുക്കാന്‍ പോവുകയാണ്. കോടിക്കണക്കിന് രൂപ മുടക്കേണ്ടി വന്നാലും ശരി, ഇതുമായി ഉറപ്പായും മുന്‍പോട്ടു പോകും. ബാല പറഞ്ഞു.