ചീറ്റപ്പുലികളെ ഇന്ത്യയില്‍ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി.
ഈ വര്‍ഷം മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ഒമ്പത് ചീറ്റകൾ ചത്തതിനെ തുടര്‍ന്ന് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.
മൂന്ന് കുഞ്ഞുങ്ങളുള്‍പ്പെടെ ഒമ്പത് ചീറ്റകളാണ് കുനോ നാഷണൽ പാർക്കിൽ ചത്തത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നമീബിയയില്‍ നിന്നും സൗത്ത് ആഫ്രിക്കയില്‍ നിന്നും 20 ചീറ്റകളെ ഇവിടേക്ക് എത്തിച്ചത്.
1952ല്‍ രാജ്യത്ത് ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ശേഷം പുനരധിവസിപ്പിക്കുവാനുള്ള പദ്ധതികളുടെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
എല്ലാ വര്‍ഷവും പന്ത്രണ്ട് മുതല്‍ പതിനാല് വരെ ചീറ്റകളെ വാങ്ങാനാണ് തീരുമാനം. ഇവിടുത്തെ കാലാവസ്ഥയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശകലനം ചെയ്തുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
പ്രശ്നങ്ങളുണ്ടെങ്കിലും ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.