കെഎസ്ആര്‍ടിസി ബസിലെ ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
കോന്നി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി സ്വദേശി ഷമീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരില്‍ എത്തിയപ്പോള്‍ മുന്നിലെ സീറ്റില്‍ ഇരുന്ന യുവതിയെ ഷമീര്‍ ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
ഷമീര്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയും ബന്ധുക്കളും ചേര്‍ന്ന് പോലീസുകാരനെ തടഞ്ഞുവെച്ചു.
തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷമീറിനെ റിമാന്‍ഡ് ചെയ്തു.