ബാഗ്ദാദ്: ഇറാക്കിൽ “സ്വവർഗരതി’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് വിലക്ക്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഉൾപ്പെടെ സ്വവർഗരതി എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ഇറാക്ക് ഭരണകൂടം അറിയിച്ചു.
സ്വവർഗരതി എന്ന വാക്കിന് പകരമായി “ലൈംഗിക വ്യതിയാനം’ എന്ന് ഉപയോഗിക്കാം.ഇറാക്കി കമ്യൂണിക്കേഷൻസ് ആൻഡ് മീഡിയ കമ്മീഷൻ (സിഎംസി) പ്രസ്താവനയിൽ അറിയിച്ചു. ലിംഗംഭേദം എന്ന വാക്കും നിരോധിച്ചിട്ടുണ്ട്.
എല്ലാ ഫോൺ, ഇന്റർനെറ്റ് കമ്പനികളും മൊബൈൽ ആപ്ലിക്കേഷനുകളും ഈ നിബന്ധന പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
നിയമം ലംഘിക്കുന്നതിനു പിഴ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ ഉടനെ പിഴ സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.