ന​ടി മീ​നാ​ക്ഷി​യു​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ള്‍; ത​ന്‍റെ മ​ക​ളോ​ടു ചെ​യ്ത​ത് ക്രൂരത; ന​ട​പ​ടി​ക്കാ​യി ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നു പി​താ​വ്

 

കോ​ട്ട​യം: ന​ടി​യും അ​വ​താ​ര​ക​യു​മാ​യ മീ​നാ​ക്ഷി അ​നൂ​പി​ന്‍റെ വ്യാ​ജ ചി​ത്ര​ങ്ങ​ള്‍ ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സൃ​ഷ്ടി​യാ​ണെ​ന്നും ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും മീ​നാ​ക്ഷി​യു​ടെ പി​താ​വ് അ​നൂ​പ് രാ​ഷ് ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. 

  ത​ന്‍റെ മ​ക​ള്‍​ക്കു​നേ​രേ​യു​ണ്ടാ​യ ദു​ര​നു​ഭ​വം ഇ​നി ഒ​രു കു​ട്ടി​ക്കും ഉ​ണ്ടാ​ക​രു​ത്. ഫേ​സ്ബു​ക്ക് പേ​ജി​ന് റീ​ച്ച് ഉ​ണ്ടാ​ക്കു​ന്ന​തി​നു വേ​ണ്ടി എ​ന്തും കാ​ണി​ക്കാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

മീ​നാ​ക്ഷി​യു​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ളും അ​ത് പോ​സ്റ്റ് ചെ​യ്ത പേ​ജും നീ​ക്കി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ മ​ക​ളോ​ടു ചെ​യ്ത​ത് ആ​രാ​യാ​ലും അ​ൽ​പ്പം കൂ​ടി​പ്പോ​യെ​ന്നും പി​താ​വ് അ​നൂ​പ് പ​റ​ഞ്ഞു.  

Related posts

Leave a Comment