വീ​ണ പ​ണം വാ​ങ്ങി​യ​ത് ക​ണ്‍​സ​ൾ​ട്ട​ൻ​സി എന്ന നി​ല​യി​ൽ; രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇങ്ങനെ ചെയ്യരുതെന്ന് ഇ.​പി.​ ജ​യ​രാ​ജ​ൻ


തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീ​ണ പ​ണം വാ​ങ്ങി​യ​ത് ക​ണ്‍​സ​ൾ​ട്ട​ൻ​സി എ​ന്ന നി​ല​യി​ലാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. വീ​ണ ന​ൽ​കി​യ സ​ർ​വീ​സ് എ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്കേ​ണ്ട ത് ​ക​ന്പ​നി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​പ്പ​ള്ളി​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പാ​ർ​ട്ടി​ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്‌ട്രീയ വൈ​രാ​ഗ്യം കാ​ര​ണം മ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment