താ​നൂ​ർ ക​സ്റ്റ​ഡി​മ​ര​ണം; കു​റ്റം ചെ​യ്ത ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: താ​നൂ​ർ ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ട തെ​ല്ലാം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

പോ​ലീ​സി​ന് ആ​രെ​യും ത​ല്ലി​ക്കൊ​ല്ലാ​ൻ അ​ധി​കാ​ര​മി​ല്ല. കു​റ്റം ചെ​യ്ത ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​സ്പി​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന സം​ഘ​മാ​യി കേ​ര​ള പോ​ലീ​സ് മാ​റി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. താ​നൂ​ർ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​സ് സി​ബി​ഐ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​രെ ക​ണ്ടെ ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment