കാ​മു​കി​ക്കു പി​സ തി​ന്നാ​ൻ കൊ​തി; യു​വാ​വി​നു ന​ഷ്ട​മാ​യ​തു ജീ​വ​ൻ;  മൂന്നാം നിലയിലെ ബാൽക്കണിയിൽ സംഭവിച്ചതിനെക്കുറിച്ച് പോലീസ് പറ‍യുന്നത്


ഹൈ​ദ​രാ​ബാ​ദ്: കാ​മു​കി​ക്കു സ​മ്മാ​നി​ക്കാ​ന്‍ പി​സ​യു​മാ​യി വീ​ട്ടി​ലെ​ത്തി​യ കാ​മു​ക​ന്‍, കാ​മു​കി​യു​ടെ പി​താ​വി​നെ ക​ണ്ട് ഭ​യ​ന്ന് ടെ​റ​സി​ല്‍​നി​ന്നു വീ​ണു മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലാ​ണു സം​ഭ​വം.

പി​സ​യു​മാ​യി മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് വീ​ടി​ന്‍റെ ടെ​റ​സി​ലെ​ത്തി​യ കാ​മു​ക​നെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി വീ​ടി​ന്‍റെ ടെ​റ​സി​ല്‍​നി​ന്നു ചാ​ടി​യ യു​വാ​വി​നു ജീ​വ​ൻ ന​ഷ്ട​മാ​യി.

ഹൈ​ദ​രാ​ബാ​ദി​ലെ ബോ​റ​ബ​ണ്ട പ്ര​ദേ​ശ​ത്തെ ബേ​ക്ക​റി ജോ​ലി​ക്കാ​ര​നാ​യ ഷൊ​യ്ബ് (20) ആ​ണു മ​രി​ച്ച​ത്. കാ​മു​കി പി​സ തി​ന്ന​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​ര്‍​ധ​രാ​ത്രി ഷൊ​യ്ബ് പി​സ​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

ടെ​റ​സി​ല്‍ ഇ​രു​ന്ന് ഇ​രു​വ​രും പി​സ പ​ങ്കു​വ​ച്ചു ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പി​താ​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വ​ര​വ്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ്.

Related posts

Leave a Comment