എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരുടെ രക്ഷകൻ; നജീബിന്‍റെ പുത്തൻതട്ടിപ്പ് രീതിയിൽ പണം നഷ്ടപ്പെട്ടവരുടെ എണ്ണം ഞെട്ടിക്കുന്നത്; പുതിയ തട്ടിപ്പിരീതിയിങ്ങനെ…

കൊ​​​ച്ചി: എ​​​ടി​​​എ​​​മ്മി​​​ല്‍ പ​​​ണ​​മെ​​​ടു​​​ക്കാ​​​ന്‍ വ​​​രു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​നെ​​ന്ന വ്യാ​​​ജേ​​​ന സ​​മീ​​പി​​ച്ച് കാ​​​ര്‍​ഡ് കൈ​​​ക്ക​​​ലാ​​​ക്കി പ​​​ണം ത​​​ട്ടി​​​യി​​​രു​​​ന്ന​​​യാ​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

ചേ​​​ര്‍​ത്ത​​​ല അ​​​രൂ​​​ക്കു​​​റ്റി വ​​​ടു​​​ത​​​ല ജെ​​​ട്ടി തെ​​​ക്കേ ത​​​ങ്കേ​​​രി ന​​​ജീ​​​ബി(35)​​നെ​​യാ​​​ണു എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്രാ​​​യ​​​മാ​​​യ​​​വ​​​രെ​​​യും സ്ത്രീ​​​ക​​​ളെ​​​യു​​​മാ​​​ണ് പ്ര​​​തി ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

എ​​​ടി​​​എ​​​മ്മി​​​ല്‍നി​​​ന്നു പ​​​ണം ല​​​ഭ്യ​​​മാ​​​കാ​​​ന്‍ എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ശ്‌​​​നം നേ​​​രി​​​ടു​​​ന്ന സ​​​മ​​​യ​​​ത്ത് ഇ​​​യാ​​​ള്‍ അ​​​വ​​​രെ സ​​​മീ​​​പി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ കാ​​​ര്‍​ഡ് വാ​​​ങ്ങി പ​​​ണം എ​​​ടു​​​ത്ത​​ശേ​​​ഷം യ​​​ഥാ​​​ര്‍​ഥ കാ​​​ര്‍​ഡ് തി​​​രി​​​കെ ന​​​ല്‍​കാ​​​തെ പ്ര​​​തി കൈ​​​യി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രു എ​​​ടി​​​എം കാ​​​ര്‍​ഡ് തി​​രി​​കെ ന​​ല്കുകയും ചെയ്യും.

ഇ​​​തി​​​നു​​ശേ​​​ഷം അ​​​ടു​​​ത്ത എ​​​ടി​​​എം​ സെ​​ന്‍റ​​റി​​ല്‍ പോ​​​യി ത​​ട്ടി​​യെ​​ടു​​ത്ത കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കു​​​ന്ന​​​താ​​​ണ് പ്ര​​തി​​യു​​ടെ രീ​​​തി.

അ​​​ക്കൗ​​​ണ്ട് ബാ​​​ല​​​ന്‍​സ് നോ​​​ക്കു​​​മ്പോ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ പ​​​ണ​​മു​​​ണ്ടെ​​​ങ്കി​​​ല്‍ രാ​​​ത്രി 11.58ന് ​​​ആ ദി​​​വ​​​സ​​​ത്തെ ബാ​​ക്കി തു​​​ക​​​യും 12നു​​ശേ​​​ഷം പി​​​റ്റേ​​ദി​​​വ​​​സ​​​ത്തെ തു​​​ക​​​യും പി​​​ന്‍​വ​​​ലി​​​ക്കും.​

കൂ​​​ടാ​​​തെ കാ​​​ഷ് ഡെ​​​പ്പോ​​​സി​​​റ്റ് മെ​​​ഷീ​​​ന്‍ വ​​​ഴി പ​​​ണം അ​​​യ്ക്കാ​​​ന്‍ വ​​​രു​​​ന്ന​​​വ​​​രെ​​​യും ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​ക്കി​​​യി​​​രു​​​ന്നു. പ​​​ണം സി​​​ഡി​​​എം​​എ മെ​​​ഷീ​​നി​​​ല്‍ ഇ​​​ട്ട​​​തി​​​നു​​​ശേ​​​ഷം ക​​​ണ്‍​ഫോം എ​​​ന്ന് അ​​​മ​​​ര്‍​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം കാ​​​ന്‍​സ​​​ല്‍ ചെ​​​യ്ത് പ​​​ണം അ​​​യ​​​ക്കാ​​​ന്‍ വ​​​രു​​​ന്ന​​​വ​​​രോ​​​ട് പ​​​ണം അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പ​​​റ​​​യും.

പ​​​ണം നി​​​ക്ഷേ​​​പി​​​ക്കാ​​​നെ​​​ത്തി​​​യ​​​വ​​​ര്‍ പോ​​​യ​​​തി​​​നു​​ശേ​​​ഷം മെ​​​ഷീ​​​ന്‍ തു​​​റ​​​ന്നു പ​​​ണ​​​മെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യും. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പ്ര​​​തി നി​​ര​​വ​​ധി പേ​​രെ ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​ക്കി​​യി​​ട്ടു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.a

ഇ​​ത്ത​​ര​​ത്തി​​ൽ ത​​​ട്ടി​​​യെ​​ടു​​ത്ത പ​​​ണം കാ​​​ഷ് ഡെ​​​പ്പോ​​​സി​​​റ്റ് മെ​​​ഷീ​​​ന്‍ വ​​​ഴി പ്ര​​​തി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് മാ​​​റ്റും. ഇ​​​യാ​​​ളു​​​ടെ കൈ​​​യി​​ല്‍നി​​​ന്ന് മു​​​പ്പ​​​തോ​​​ളം എ​​​ടി​​​എം കാ​​​ര്‍​ഡു​​​ക​​​ള്‍ പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ഡി​​​സി​​​പി എ​​​സ്.​ ശ​​​ശി​​​ധ​​​ര​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം സെ​​​ന്‍​ട്ര​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്. ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ അ​​​നീ​​​ഷ് ജോ​​​യി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം മാ​​​സ​​​ങ്ങ​​​ളോ​​​ളം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Related posts

Leave a Comment