പശുവിന്‍റെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

അമ്മയ്ക്കും സഹോദരനുമൊപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ പശു ക്രൂരമായി ആക്രമിച്ചു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തി.

ചെന്നൈയിലെ എംഎംഡിഎ കോളനിയിലാണ് സംഭവം നടന്നത്. രണ്ട് പശുക്കള്‍ മുന്നിലെത്തിയപ്പോള്‍ കുടുംബം റോഡിന്‍റെ ഒരു വശത്തേക്ക് കൂടി നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

പെട്ടെന്നാണ് രണ്ട് പശുക്കളിലൊന്ന് പിന്നോട്ട് തിരിഞ്ഞ് പെണ്‍കുട്ടിക്കുനേരെ തിരിഞ്ഞത്. കൊമ്പുകൊണ്ട് ഉയര്‍ത്തി നിലത്തിട്ടു  കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ നിലവിളിയും അമ്മയുടെ കരച്ചിലും കേട്ട് രക്ഷിക്കാനായി നാട്ടുകാരോടിയെത്തുകയും, ഓടിയെത്തിയവര്‍ കല്ലെറിഞ്ഞും ഒച്ചവെച്ചും പശുക്കളെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഇതിനിടയിലും പെണ്‍കുട്ടിയെ വീണ്ടും വീണ്ടും കുത്തുകയായിരുന്നു.

പിന്നാലെ രക്ഷാപ്രവര്‍ത്തിനെത്തിയ ഒരാള്‍ വടി ഉപയോഗിച്ച് പശുവിനെ ഓടിക്കുകയായിരുന്നു.

ആക്രമത്തില്‍ പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീഡിയോകാണാൻഇവിടെക്ലിക്ക്ചെയ്യുക

Related posts

Leave a Comment