പാമ്പുകളെ പേടിയില്ലാത്തവര്‍ വളരെ കുറവായിരിക്കും. അടച്ചിട്ടിരിക്കുന്ന ഒരു കൂട്ടിലാണെങ്കിലും കുറച്ച് പിന്നിലേക്ക് വലിഞ്ഞ് എത്തിയാണ് ചിലര്‍ പാമ്പിനെ നോക്കുന്നതുപോലും. അങ്ങനെയെങ്കില്‍ അപ്രതീക്ഷിതമായി കണ്ടാലെങ്ങനെയിരിക്കും.
അടച്ചിട്ട വീടുകളില്‍ സാധാരണയായി പാമ്പുകള്‍ ഇങ്ങനെ സ്ഥാനം പിടിക്കാറുണ്ട്. അവധിക്കാലം ആഘോഷിക്കാന്‍ പോയി തിരിച്ചെത്തിയ മിഷേല്‍ വീട്ടിലെ ശുചിമുറി കണ്ടപ്പോള്‍ ഒന്നു ഞെട്ടി. ടോയ്ലറ്റിനുള്ളില് കിടക്കുന്ന ഒരു പാമ്പിനെയാണ് അവർ കണ്ടത്.
ടക്സണിനടുത്തുള്ള കാറ്റലീന ഫൂത്ത്ഹില്‍സ് എന്ന സ്ഥലത്തെ താമസക്കാരിയായ മിഷേല്‍ ലെസ്പ്രോണിന്റെ വീട്ടിലാണ് സംഭവം.
തുടര്‍ന്ന് റാറ്റില്‍ സ്നേക്ക് എന്ന കമ്പനിയുടെ സഹായത്തോടെയാണ് കറുപ്പും പിങ്കും നിറത്തിലുള്ള കോച്ച്വിപ്പിനെയാണ് പിടികൂടിയത്.
പിന്നാലെ, ടോയ്ലറ്റിനുള്ളില് നിന്നും പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ അവര്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ വളരെ അപൂര്‍വമാണെന്നും ഈ പാമ്പുകള്‍ സെപ്റ്റി ടാങ്ക് സിസ്റ്റങ്ങളിലൂടെ മറ്റ് വീടുകളില്‍ നിന്ന് ഒഴുകിയെത്തുന്നതിനും സാധ്യതയുണ്ടൈന്നും അവര്‍ പറഞ്ഞു.