ആളുമാറി അറസ്റ്റ്; 12 വയസുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്, പിന്നാലെ പ്രതിഷേധം, ഒടുവില്‍ മാപ്പ് പറയലും

ആളുമാറി അറസ്റ്റ് ചെയ്ത് അബദ്ധത്തില്‍ ചാടിയിരിക്കുകയാണ് പോലീസ്. വാഹനമോഷണ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് അറസ്റ്റ് ചെയ്തത് പന്ത്രണ്ട് വയസുള്ള കുട്ടിയെയാണ്.

എന്നാല്‍ ദൃശ്യങ്ങള്‍ ടിക് ടോക്കില്‍ പ്രചരിച്ചതിന് പിന്നാലെ വൻപ്രതിഷേധമാണ് പോലീസിനെതിരെ ഉയർന്നുവന്നത്. തുടർന്ന് ഖേദം പ്രകടിപ്പിച്ച് മിഷിഗണ്‍ പോലീസ് രംഗത്തെത്തിയിരുന്നു.

ഒരു അപാര്‍ട്‌മെന്‍റ് കെട്ടിടത്തിന് മുന്നില്‍ നിന്നാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്.

മാലിന്യം കളയാനായി പുറത്തേക്ക് പോയ കുട്ടി തിരികെ എത്താത്തതിനാല്‍ സംശയം തോന്നിയ അച്ഛന്‍ തിരക്കിയിറങ്ങിയപ്പോഴാണ് പോലീസുകാര്‍ കുട്ടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് കണ്ടത്.

പിന്നാലെ പോലീസുകാര്‍ വിലങ്ങഴിക്കുകയും അല്പ സമയം കുട്ടിയോട് സംസാരിക്കുകയും ചെയ്തു.സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം വാര്‍ത്താ സമ്മേളനം നടത്തി പ്രതിഷേധം അറിയിച്ചിരുന്നു.

Related posts

Leave a Comment