പഴങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് ചില പ്രത്യേക ഗുണങ്ങളുണ്ട്.
ദഹനം മെച്ചപ്പെടുത്താന്‍ വെറും വയറ്റില്‍ പഴം കഴിക്കുന്നത് സഹായിക്കും. പല പഴങ്ങളിലും കാണപ്പെടുന്ന ലയിക്കുന്ന നാരുകള്‍ ദഹനവ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ പഴത്തില്‍ നിന്നുള്ള എല്ലാ പോഷകങ്ങളും വിറ്റാമിനുകളും ആഗീരണം ചെയ്യാന്‍ സാധിക്കുന്നു.
ശരീരത്തിന് ഊര്‍ജം ലഭിക്കാനും വെറും വയറ്റില്‍ പഴം കഴിക്കുന്നത് സഹായകമാകും. ശരീരത്തിന്റെ പ്രധാന ഇന്ധന സ്രോതസ്സായ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞതാണ് പഴങ്ങള്‍. രാവിലെ ആദ്യംതന്നെ ഇവ കഴിക്കുന്നത് ആരോഗ്യത്തോടെയും ഊര്‍ജത്തോടെയും ദിവസം തുടങ്ങാന്‍ സഹായിക്കും.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പഴങ്ങള്‍ സഹായിക്കുന്നു. ചില പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതേസമയം, ചില പഴങ്ങളില്‍ കാണപ്പെടുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് വഴി ചര്‍മ്മത്തെ ശുദ്ധീകരണവും സാധ്യമാകുന്നു. പലതരം പഴങ്ങളില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകൾ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
അതേസമയം തിളക്കമാര്‍ന്ന ആരോഗ്യകരമായ ചര്‍മ്മത്തിനായി കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആന്റി-ഇന്‍ഫ്ലമേറ്ററികള്‍ അടങ്ങിയിട്ടുള്ള പഴങ്ങള്‍ ചര്‍മ്മത്തിലെ ചുവപ്പ് പാടുകളില്‍ നിന്നും മറ്റ് അസ്വസ്ഥതകളില്‍ നിന്നും സംരക്ഷിക്കുന്നു.
ശരീര ഭാരം കുറയ്ക്കുന്നതിനും വെറുംവയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് സഹായകമാണ്. കുറച്ച് അളവില്‍ മാത്രം കലോറി അടങ്ങിയ പഴങ്ങളുണ്ട്. എന്നാല്‍ അവയില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.
ഇതിലൂടെ അധിക കലോറികള്‍ ചേര്‍ക്കാതെ തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ സാധിക്കും. അമിതമായി ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് വഴി സാധിക്കുന്നു.