സ്വന്തമായൊരു ഐഫോണ്‍ എന്നത് മിക്കവരുടെയും സ്വപ്നമാണ്. വിപണിയില്‍ ഏറ്റവും ജനപ്രീയമായതും ചെലവേറിയതുമായ സ്മാര്‍ട്ട്ഫോണാണ് ഇത്.
സമ്പന്നരായവരില്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നതും ഐഫോണാണ്. ഇപ്പോള്‍ സാധാരണക്കാര്‍ക്കും വാങ്ങാവുന്ന രീതിയില്‍ ഇഎംഐ സംവിധാനം വഴി ഐഫോൺ സ്വന്തമാക്കാവുന്നതാണ്.
എന്നാല്‍ തമാശയ്ക്കായി താഴെയിട്ട് ഒരാള്‍ ഐഫോണ്‍ പൊട്ടിക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അതും ഏറ്റവും പുതിയ മോഡലിലുള്ള ഫോണാണ് വെള്ളത്തിലേക്ക് എറിഞ്ഞത്.
ചെറിയൊരു തടാകത്തിനടുത്ത് നില്ക്കുന്ന ഇയാള്‍ ടെന്നീസ് ബോള്‍ ഉപയോഗിച്ചാണ് ഫോണ്‍ താഴെ വെള്ളത്തിലേക്കിടുന്നത്.
ഇത് എന്റെ ഫോണല്ല. എന്നാല്‍ ഞാന്‍ അങ്ങേയറ്റം പരിഭ്രാന്തിയാണെന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേര്‍ കമന്റുകളുമായെത്തി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും, ബാറ്റ് വാങ്ങിക്കാന്‍ പാവത്തിന് പണമില്ലായിരിക്കും എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.