യുവനടന്മാരില് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ നടനായിരുന്നു ശ്രീനാഥ് ഭാസി. സഹനടനായാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും അധികം വൈകാതെ തന്നെ നായകനായി ഹിറ്റുകള്‍ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞു.
സിനിമയിലെന്നത് പോലെ വിവാദങ്ങളിലും ശ്രീനാഥ് ഭാസിയുടെ പേര് മുന്നില്‍തന്നെ ഉണ്ടായിരുന്നു. മയക്ക് മരുന്ന് ആരോപണം, സെറ്റിലെ അച്ചടക്കമില്ലാത്ത പെരുമാറ്റ രീതി എന്നിങ്ങനെയുള്ള വിവാദ പരാമര്‍ശങ്ങളും ശ്രീനാഥിന്റെ പേരിൽ വന്നു.
എന്നാല്‍ തനിക്കെതിരെയുള്ള വിവാദങ്ങള്‍ക്ക് പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഇത്തരം കാര്യങ്ങള്‍ പറഞ്ഞവര്‍ ഇന്ന് സിനിമ ചെയ്യുന്നവരാണോ എന്ന് അന്വേഷിക്കണം. എന്നെവച്ച് സിനിമ ചെയ്തവരോ ചെയ്യുന്നവരോ അല്ല ഇവരാരും.
എന്റെ ജോലി അഭിനയമാണ്. ജോലിയായിട്ട് മുന്നോട്ട് പോകുന്നതു കൊണ്ട് തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാത്തതും.
മലയാള സിനിമയില്‍ എന്നെ നിര്‍ത്തില്ലെന്ന പ്രഖ്യാപനം ഈയിടെ കേള്‍ക്കുകയുണ്ടായി. അതൊക്കെ തീരുമാനിക്കുന്നത് ഇവരാണോ എന്നും ശ്രീനാഥ് ചോദിച്ചു. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
തനിക്കെതിരെ ലഹരി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരൊക്കെ വൈകിട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവര്‍ക്കുമറിയാം.
ശ്രീനാഥ് ഭാസി എന്ന ഏകവ്യക്തി മാത്രമാണോ സിനിമയില്‍ ലഹരി ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവരെ കുറിച്ചും ഇവര്‍ എന്തുകൊണ്ടാണ് പറയാത്തതെന്നും താരം തുറന്നുചേദിച്ചു.