തിരുവനന്തപുരം: കൈതോലപ്പായ ആരോപണത്തിൽ കഴന്പില്ലെന്ന് പോലീസ്. തുടർ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കാട്ടി പോലീസ് റിപ്പോർട്ട് നൽകി.
കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് രണ്ട് കോടി രൂപ കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരനാണ് ആരോപണം ഉന്നയിച്ചത്.
ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി സിറ്റി പോലീസ് കമ്മീഷണറോട് നിർദേശം നൽകിയത്.
ജി. ശക്തിധരനിൽനിന്നു ബെന്നി ബഹനാനിൽനിന്നു പോലീസ് മൊഴിയെടുത്തിരുന്നു. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കുടുതലൊന്നും പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നും ആരോപണ വിധേയന്റെ പേരോ മറ്റ് വിവരങ്ങളൊ നൽകാൻ താൽപ്പര്യമില്ലെന്നും ശക്തിധരൻ പോലീസിനോട് വ്യക്തമാക്കിയി.
തെളിവുകളൊന്നും ശക്തിധരൻ നൽകിയിരുന്നില്ല. പരാതിക്കാരനായ ബെന്നി ബെഹനാന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴും അദ്ദേഹവും കൂടുതൽ വിവരങ്ങൾ പോലീസിനോട് വ്യക്തമാക്കിയില്ല.
ശക്തിധരന്റെ ഫേസ്ബുക്ക് പേജിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ പരാതി നൽകിയതെന്നായിരുന്നു ബെന്നി ബെഹനാൻ മൊഴി നൽകിയത്.
ശക്തിധരന്റെയും ബെന്നി ബെഹനാന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവുകളില്ലെന്ന കാരണത്താലാണ് കന്േറാണ്മെന്റ് പോലീസ് സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്.