മ​ഴ​യും വാ​ത​രോ​ഗ​ങ്ങ​ളും;അറിയേണ്ടതെല്ലാം…

ഏ​തു പ്രാ​യ​ത്തി​ലും വാ​ത​രോ​ഗ​ങ്ങ​ള്‍ ബാ​ധി​ക്കാ​മെ​ങ്കി​ലും മ​ധ്യ​വ​യ​സ് പി​ന്നി​ടു​മ്പോ​ഴാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ല്‍ മ​നു​ഷ്യ​രെ ബാ​ധി​ക്കു​ന്ന​ത്. വാ​ത​രോ​ഗി​ക​ള്‍ മ​ഴ​ക്കാ​ല​ത്ത് ജാ​ഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം. കാ​ര​ണം, മ​ഴ​ക്കാ​ലത്ത് വാ​ത​രോ​ഗ ഉ​പ​ദ്ര​വ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടാം.

വാതകാരണങ്ങൾ
സാ​ത്വി​ക​മ​ല്ലാ​ത്ത ആ​ഹാ​രം (എ​രി​വും പു​ളി​യും ഉ​പ്പും കൂ​ടി​യ​ത്), ക​ഠി​നാ​ധ്വാ​നം, ധാ​തു​ക്ഷ​യം, മ​ല​മൂ​ത്ര വേ​ഗ​ങ്ങ​ളെ ത​ടു​ക്ക​ല്‍, ഉ​റ​ക്ക​മൊ​ഴി​ക്ക​ല്‍, അ​മി​ത​മാ​യ ര​ക്ത​സ്രാ​വം, അ​തീ​വ ദുഃ​ഖം അ​നു​ഭ​വി​ക്കു​ക, ആഘാ​ത​മേ​ല്‍​ക്കു​ക ഇ​വ​യൊ​ക്കെ കാ​ര​ണ​മാ​ണ് വാ​തം കോ​പി​ച്ച് രോ​ഗ​മാ​കു​ന്ന​ത്.

രോഗലക്ഷണങ്ങൾ
രോ​ഗം ബാ​ധി​ച്ച ശ​രീ​രാ​വ​യ​വ​ങ്ങ​ള്‍​ക്ക് ശോ​ഷം, ത​രി​പ്പ്, മ​ര​വി​പ്പ്, ച​ല​ന​രാ​ഹി​ത്യം, പ​ല​ത​രം വേ​ദ​ന​ക​ള്‍, ത​ന്മൂ​ല​മു​ണ്ടാ​കു​ന്ന ഉ​റ​ക്ക​ക്കു​റ​വ്, മ​ല​മൂ​ത്ര​സം​ഗം എ​ന്നി​വ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

വാതം വിവിധതരം
ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശം ത​ള​രു​ന്ന ‘പ​ക്ഷ​വാ​ത​വും’ ര​ണ്ടു വ​ശ​വും ത​ള​രു​ന്ന ‘സ​ര്‍​വാം​ഗ വാ​ത​വും’ ഗു​രു​ത​ര​മാ​ണ്. കൈ​ക​ള്‍ പൊ​ക്കാ​നും ച​ലി​പ്പി​ക്കാ​നു​മാ​കാ​ത്ത ‘അ​പ – ബാ​ഹു’, കാ​ലു​ക​ളെ ബാ​ധി​ക്കു​ന്ന ‘ഗൃ​ധ്ര​സി’, തു​ട​ക​ളെ ബാ​ധി​ക്കു​ന്ന ‘ഊ​രു​സ്തം​ഭം’ ഇ​വ​യൊ​ക്കെ വാ​തം കോ​പി​ച്ച് ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​ക​ളാ​ണ്.

ചി​കി​ത്സ
ര​ണ്ടു വി​ധം -ഒ​ന്ന് ‘ശ​മ​ന’ ചി​കി​ത്സ. ര​ണ്ട് ‘ശോ​ധ​ന’ ചി​കി​ത്സ. ഉ​ത്ത​മം ശോധ​ചി​കി​ത്സ. ഉ​ചി​ത​മാ​യ ഔ​ഷ​ധം വി​ഹി​ത മാ​ത്ര​യി​ല്‍ രോ​ഗ​ശാ​ന്തി കാ​ണും​വ​രെ സേ​വി​ക്കു​ന്ന​ത് ശ​മ​നം. പ​ക്ഷേ,മ​ഴ – ത​ണു​പ്പ് എ​ന്നീ കാ​ലാ​വ​സ്ഥ​യി​ലും ശ​രീ​രം ക്ഷീ​ണി​ക്കു​മ്പോ​ഴും രോ​ഗം വീ​ണ്ടും വ​രാം.

രോഗഹേതുവായ ദോ​ഷം ശോ​ധ​ന ചെ​യ്തു പു​റ​ത്തേ​ക്ക് ക​ള​യു​ന്ന ശോ​ധ​ന ചി​കി​ത്സ ഉ​ത്ത​മം. കാ​ര​ണം രോ​ഗം വീ​ണ്ടും വ​രി​ക​യി​ല്ല.


വാ​ത​ചി​കി​ത്സാത​ത്വം
വാ​ത​ചി​കി​ത്സാത​ത്വം സ്‌​നേ​ഹ – സ്വേ​ദ – സം​ശോ​ധ​നം മൃ​ദു എ​ന്നാ​ണ്. ഔ​ഷ​ധീ​ക​രി​ച്ച നെ​യ്യ്, എ​ണ്ണ മു​ത​ലാ​യ​വ അ​ക​ത്തും പു​റ​ത്തും ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്‌​നേ​ഹ​നം. പി​ഴി​ച്ചി​ല്‍, ഞ​വ​ര​ക്കി​ഴി, ധാ​ര, ഇ​ല​ക്കി​ഴി മു​ത​ലാ​യ പാ​ത്തി ചി​കി​ത്സ​ക​ള്‍ ‘സ്വേ​ദ’ ക്രി​യ​ക​ളാ​ണ്.വ​മ​നം (ഛര്‍​ദി​ക്ക​ല്‍), വി​രേ​ച​നം – വ​യ​റി​ള​ക്ക​ല്‍ – വ​സ്തി (എ​നി​മ) ഇ​വ ശോ​ധ​ന ക്രി​യ​ക​ള്‍. ഈ ​ചി​കി​ത്സാ ക്ര​മ​ങ്ങ​ള്‍ ആ​ച​രി​ക്കു​മ്പോ​ള്‍ രോ​ഗ​ഹേ​തു​വാ​യ ദോ​ഷം പു​റ​ത്തു പോ​കുന്നതുകൊ​ണ്ട് രോ​ഗ​ത്തി​ന് പു​ന​രു​ത്ഭ​വം ഉ​ണ്ടാ​കി​ല്ല.

ഔ​ഷ​ധ​ങ്ങ​ള്‍
ഏ​ത് വാ​ത​രോ​ഗ​ത്തി​നും ക്ഷീ​ര​ബ​ല – ധ​ന്വ​ന്ത​രം – സ​ഹ​ച​രാ​ദി ഇ​ത്യാ​ദി തൈ​ല​ങ്ങ​ള്‍ അ​ക​ത്തും പു​റ​ത്തും ഉ​പ​യോ​ഗി​ക്കാം. ആ​വ​ര്‍​ത്തി​ച്ച​തും മൃ​ദു​പാ​ക​ത്തി​ലു​ള്ള​തു​മാ​ണ് ക​ഴി​ക്കു​ന്ന​ത്. പു​റ​മേ​യ്ക്ക് – ധ​ന്വ​ന്ത​രം – കർപ്പാസാ​സ്ഥ്യാ​ദി – മ​ഹാ മാ​ഷ തൈ​ലം- നാ​രാ​യ​ണ തൈ​ല​ങ്ങ​ള്‍ ഇ​വ പു​ര​ട്ടു​വാ​നാ​യി പ​ഥ്യ​മാ​ണ്.

ശ്രേ​ഷ്ഠ​മാ​യ ധ​ന്വ​ന്ത​രം തൈ​ലം​കൊ​ണ്ട് തേ​ച്ചു​കു​ളി ശീ​ല​മാ​ക്കു​ന്ന​ത് വാ​ത​രോ​ഗ​ങ്ങ​ള്‍ വ​രാ​തി​രി​ക്കാ​നും വ​ന്നാ​ല്‍ അ​വ മാ​റു​ന്ന​തി​നും ഉ​ത്ത​മം. കു​റു​ന്തോ​ട്ടി – വെ​ളു​ത്തു​ള്ളി ഇ​വ ഓ​രോ​ന്നും പാ​ല്‍​ക​ഷാ​യ​മാ​യി ശീ​ലി​ക്കു​ന്ന​ത് വാ​ത​ത്തി​നും ഹൃ​ദ​യ രോ​ഗ​ങ്ങ​ള്‍​ക്കും ശ​മ​ന​മാ​ണ്. ഉ​റ​ക്ക​മൊ​ഴി​ക്ക​ല്‍, പ​ട്ടി​ണി, ഏ​റെ അ​ധ്വാ​നം, ചി​ന്ത, ത​ണു​പ്പ്, കാ​റ്റ് ഇ​വ​ രോ​ഗം വ​രാ​തി​രി​ക്കാ​ന്‍ വ​ര്‍​ജി​ക്ക​ണം.

ഡോ. ​നിർമല നായർ
ഇന്ത്യൻ ഡ്രഗ് ഹൗസ്
രാജീവ് ഗാന്ധി റോഡ്
കുന്നംകുളം പി.ഒ,തൃശൂർ
ഫോൺ 9446145705

Related posts

Leave a Comment